ജയിച്ചാലും തോറ്റാലും കുറ്റം സഞ്ജുവിന്, ഈ ചൊറിയല്‍ അസഹ്യം, പറയാതെ വയ്യ

അഭിലാഷ് ടിആര്‍

നമുക്ക് ഒരാളെ ഇഷ്ടമില്ലെങ്കില്‍ അയാള്‍ എന്തു നല്ലകാര്യങ്ങള്‍ ചെയ്താലും നമ്മള്‍ അതില്‍ എന്തെങ്കിലും കുറ്റങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടേയിരിക്കും. അതുപോലെ നമുക്ക് ഇഷ്ടമുള്ള ഒരാള്‍ എന്ത് കുറ്റങ്ങള്‍ ചെയ്താലും നമ്മള്‍ അതില്‍ എന്തെങ്കിലുമൊക്കെ ന്യായം കണ്ടെത്തും. ഇവിടെ സംഭവിക്കുന്നതും അതുതന്നെയാണ്.

കളി ജയിച്ചാലും തോറ്റാലും ക്യാപ്റ്റന്‍ സഞ്ജു സാംസനെ കുറ്റം പറഞ്ഞുകൊണ്ട് പോസ്റ്റിടുന്ന ചില മലയാളികള്‍ രണ്ടുതരമുണ്ട്

1, സഞ്ജു ഒരു നല്ല കളിക്കാരനായി ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍
2, കൂട്ടത്തിലെ ഒരു മലയാളിയുടെ വളര്‍ച്ചയില്‍ അതിയായ അസൂയയും കുശുമ്പും ഉള്ളവര്‍

ബട്‌ലര്‍ ഡക്ക് ആയാലും, ബട്‌ലര്‍ കളി ജയിപ്പിച്ചാലും കുറ്റം സഞ്ജുവിന്… ബല്ലാത്ത ഒരു ഇത് തന്നെ. ഈ കുറ്റംപറയുന്നവരെയൊന്നും കഴിഞ്ഞ കളികള്‍ മികച്ച ക്യാപ്റ്റന്‍സി കൊണ്ടുതന്നെ വിജയിച്ചപ്പോഴൊന്നും കണ്ടില്ല.

എത്രയോ കളികളില്‍ സഞ്ജുവിനെക്കാള്‍ തലമൂത്ത ക്യാപ്റ്റന്മാര്‍ ഡക്ക് ആയി കൂടാരം കയറുമ്പോള്‍ ടീമിലെ ആണുങ്ങള്‍ കളി ജയിപ്പിച്ചിട്ടൊണ്ട്. പക്ഷേ അപ്പോഴൊക്കെ ക്രെഡിറ്റ് പോകുന്നത് ക്യാപ്റ്റന്.. ക്യാപ്റ്റന്‍ സഞ്ജുവാണെങ്കില്‍ കുറ്റം സഞ്ജുവിന്… കൊള്ളാം കിടു സാനം.

ഈ പറഞ്ഞ കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ന്റെ ഇന്നലത്തെ സ്‌കോറും എല്ലാവരും കണ്ടതാണല്ലോ അല്ലേ പക്ഷെ അതൊന്നും ആരും ഇവിടെ മൊഴിയില്ല. കാരണം നമ്മുടെ ടാര്‍ജറ്റ് സഞ്ജുവാണ്. എന്തു ചെയ്താലും സഞ്ജുവിനെ കുറ്റംപറച്ചിലാണ്.

ഇത് കളിയാണ് ഹേ… ക്രിക്കറ്റ് ആണ്. ടീം വര്‍ക്ക് ആണ്. അത് അതിന്റ രീതിയില്‍ ആസ്വദിക്കാനാണ് എനിക്ക് ഇഷ്ടം. ആരെയും ഒന്നിന്റെ പേരിലും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്.

രാജസ്ഥാന്‍ റോയല്‍സ് കപ്പ് അടിച്ചാലും ഇല്ലെങ്കിലും, സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായാലും ഇല്ലെങ്കിലും… മ്മടെ ചെക്കന്റെ ഈയൊരു വളര്‍ച്ചയില്‍ ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു…

(ഇത് എന്റെ മാത്രം അഭിപ്രായമാണ്. സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് സപ്പോര്‍ട്ട് ചെയ്യാം… വലിച്ചു കീറേണ്ടവര്‍ക്ക് വലിച്ചു കീറാം. പക്ഷേ ചില പോസ്റ്റുകളും കമന്റുകളുമൊക്കെ കാണുമ്പോള്‍ ഇത്രെയുമെങ്കിലും പറഞ്ഞില്ലെങ്കില്‍ എന്തോപോലെ.. അതുകൊണ്ടാ)

 

You Might Also Like