അക്ഷരാര്‍ത്ഥത്തില്‍ തീ, കൈയ്യില്‍ കിട്ടിയ ബൗളര്‍മാരെയെല്ലാം തല്ലിതകര്‍ത്ത് സഞ്ജു

ഐപിഎല്‍ 16ാം സീസണിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണ്‍ നടത്തുന്ന പരിശീലകന വീഡിയോ ക്രിക്കറ്റ് ലോകത്ത് തരംഗമാകുന്നു. നെറ്റ്‌സില്‍ തനിക്കെതിരെ പന്തെറിയുന്ന ബൗളര്‍മാരെയെല്ലാം ബാറ്റ് കൊണ്ട് ആഞ്ഞ് പ്രഹരിക്കുന്ന സഞ്ജുവിന്റെ കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകത്തിന്റെ മനം കീഴടക്കുന്നത്.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച നായകനാണ് സഞ്ജു സാംസണ്‍. ഐപിഎല്‍ തുടക്കം മുതല്‍ മികച്ച ബാറ്റിംഗ് പ്രകടനവും സഞ്ജു പുറത്തെടുക്കാറുണ്ട്.

അതെസമയം സഞ്ജുവിന്റെ ബാറ്റിംഗ് പരിശീലകനം കൊണ്ട് കൊള്ളുന്നത് ബിസിസിഐയ്ക്കും ടീം ഇന്ത്യയ്ക്കുമാണ്. ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണമായി പറഞ്ഞത് സഞ്ജു ഫിറ്റല്ല എന്നായിരുന്നു.

എന്നാല്‍ തനിയ്ക്ക് യാതൊരു പരിക്കുമില്ലെന്ന് തെളിക്കുന്നതാണ് സഞ്ജുവിന്റെ ഈ വീഡിയോ. ബിസിസിഐയുടെ വാദം പച്ചകള്ളമാണെന്ന് ഈ കാഴ്ച്ച തെളിയ്ക്കുന്നു.

നിലവില്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന മുറവിളി ശക്തമാണ്. ശ്രേയസിന് പകരം പരിഗണിച്ച സൂര്യകുമാര്‍ യാദവ് ഏകദിനത്തിലെ രണ്ട് മത്സരത്തിലും ഗോള്‍ഡണ്‍ ഡെക്കായതോടെയാണ് ടീമിലില്ലാത്ത സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെത്തിക്കണമെന്ന് ആരാധകര്‍ ശക്തമായി ആവശ്യപ്പെടുന്നത്. നിലവില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ് സഞ്ജു.

 

You Might Also Like