കളി കൈവിട്ടത് പന്തിന്റെ മണ്ടന്‍ തീരുമാനങ്ങളില്‍, നായകനെന്ന നിലയില്‍ സഞ്ജു ഏറെ വളര്‍ന്നിരിക്കുന്നു

അജ്മല്‍ നിഷാന്ത്

സത്യം പറഞ്ഞാല്‍ സഞ്ജു മികച്ചൊരു ക്യാപ്റ്റന്‍സി മെറ്റീരിയല്‍ ആയി ഒന്നും തോന്നിയിരുന്നില്ല. കേരളത്തിന്റെ ലിമിറ്റഡ് ഓവര്‍ മത്സരം നയിച്ച സഞ്ജു ടീം ബോള്‍ ചെയുമ്പോള്‍ വലിയ പ്ലാന്‍ ഒന്നുമില്ലാതെ തിരിച്ചു അടിക്കാം എന്ന് കരുതി നിക്കുന്ന ഒരാള്‍ ആയാണ് തോന്നിയത്.

എന്നാല്‍ പന്തിന്റെ കാര്യത്തില്‍ തിരിച്ചും ആയിരുന്നു. അയാള്‍ ഇപ്പോള്‍ തന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ലെവലില്‍ വളര്‍ന്നു കഴിഞ്ഞു. പക്ഷെ ഇന്നത്തെ കളി തോല്‍ക്കാന്‍ പ്രധാന കാരണം പന്തിന്റെ മണ്ടന്‍ തീരുമാനം ആയി തോന്നി.42-5 ഇല്‍ നിന്ന് രാജസ്ഥാന്‍ വിജയം രുചിച്ചപ്പോ തന്റെ ബൗളേഴ്സിനെ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു പന്ത് അവസാന 6-7 ഓവറുകളില്‍ .

സ്റ്റോയിനിസ് നു കൊടുത്ത ആ ഓവര്‍ ആണ് കളി തിരിച്ചു പിടിച്ചത്. നെറ്‌സില്‍ റബാഡയെ നന്നായി നേരിട്ടുള്ള സഹതാരം മൊറിസ് പന്തിന്റെ അവസാന ആശ്രയം ആയ തന്റെ വജ്രായുധത്തെ തകര്‍ത്തപ്പോ തന്നെ കളി കൈവിട്ടിരുന്നു. അശ്വിനെ പോലൊരു ബൗളേര്‍ ഉണ്ടായിരുന്നിട്ടും അയാളെ പൂര്‍ണമായും ഉപയോഗിക്കുക പോലും ചെയ്തില്ല. വോക്‌സ് നു പകരം ടോമിനെ നിര്‍ത്തിയ ആ ബുദ്ധി ഒക്കെ..

ആ ടൈമില്‍ സഞ്ജു ആകട്ടെ ഒരു ഓവറില്‍ 20 വഴങ്ങിയ തേവട്ടിയ യെ കൊണ്ട് പിന്നെയും 2 ഓവര്‍ എറിയിപ്പിച്ചു. ആ 12 ബോള്‍ ഇല്‍ അയാള്‍ വഴങ്ങിയത് 7 റണ്‍ മാത്രം. അതിലും മുകളില്‍ ആയി ഉനദ്ഘട്ട് നെ അയാള്‍ ഉപയോഗിച്ച രീതി. ലാസ്റ്റ് സീസണില്‍ പവര്‍ പ്ലേ യില്‍ നന്നായി എറിയുന്ന അയാളെ സ്മിത്ത് അത് കണ്ട് ഡെത്ത് ഓവറിലേക് കൂടി മാറ്റി വെക്കുക ആയിരുന്നു ചെയ്തത്. എന്നാല്‍ സഞ്ജു പവര്‍ പ്ലായില്‍ 3 ഓവറും അവസാന ഓവര്‍ ആയി 10 ആമത്തെ ഓവറും നല്‍കി .

സംഗക്കാര എന്ന ഇതിഹാസവും അയാളെ തീരുമാനം എടുക്കുന്നതില്‍ സഹായിച്ചേക്കാം. എന്നിരുന്നാലും ഗ്രൗണ്ടില്‍ അയാള്‍ നടപ്പാക്കിയ തീരുമാനം എല്ലാം ഏകദേശം ശരി ആയി വരുകയും ചെയ്തു. ബൌളിംഗ് ഓപ്ഷന്‍ ഒക്കെ ഉപയോഗിച്ചത് പക്കാ ആയിരുന്നു.

ബാറ്റിങ്ങിലെ സ്ഥിരത കൂടി നേടാന്‍ ആയി അയാള്‍ പരിശ്രമിക്കും എന്ന് കരുതാം. മൊറിസ് & കില്ലര്‍ മില്ലെര്‍ ഒന്നും പറയാനില്ല.

അങ്ങനെ ഐപിഎല്ലില്‍ ഒരു കേരള താരത്തിന്റെ ക്യാപ്റ്റന്‍ ആയുള്ള ആദ്യ വിജയവും സംഭവിച്ചു.

രാജസ്ഥാനോട് മുഹബ്ബത്ത്…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like