തള്ളിക്കളഞ്ഞ മൂലക്കല്ലായിരുന്നു അവന്‍, എല്ലാവരും ആ തീരുമാനത്തില്‍ സഞ്ജുവിന് മേല്‍ നെറ്റി ചുളുക്കി

മുരളി മേലാട്ട്

കഴിഞ്ഞ സീസണില്‍ വരെ രാജസ്ഥാന്‍ ആരാധകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു. റിയാന്‍ പരാഗ് എന്തിനാണ് പ്ലേയിങ് ഇലവനില്‍. ഫീല്‍ഡ് ചെയ്യാന്‍ ഒരു പകരക്കാരനായി ഇറക്കിയാല്‍ പോരെ…

ആ ചോദ്യങ്ങള്‍ക്കെല്ലാം ഈ സീസണില്‍ കളിച്ച രണ്ടിലും ബാറ്റുകൊണ്ടു മറുപടി നല്‍കി റിയാല്‍ പരാഗ്. ഇതുവരെ കളിച്ച ഐപിഎല്‍ മത്സരങ്ങളില്‍ എല്ലാ സീസണുകളില്‍ നിന്നും കേവലം രണ്ടു ഹാഫ് സെഞ്ച്വറി മാത്രം. ടീം മാനേജ്മെന്റിന്റെ താല്പര്യം ഒന്നുകൊണ്ടു മാത്രം ടീമില്‍ നിലനിന്ന കളിക്കാരന്‍ …

തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി എന്നൊരു ചൊല്ലുണ്ട് നാടന്‍ഭാഷയില്‍ അത് അന്വര്‍ഥമാക്കി റിയാന്‍ പരാഗ്. ആദ്യ 26 ബോളില്‍ 26 റണ്‍സെന്ന സെന്‍സിബിള്‍ ക്രിക്കറ്റ്. പിന്നീട് നേരിട്ട 19 ബോളില്‍ 58 റണ്‍സ്.

രാജസ്ഥാന്‍ റോയല്‍സിന് വളരെ മോശം തുടക്കമായിരുന്നു. ജയ്‌സ്വാളും സഞ്ജു സാംസണും ബട്‌ലറും പെട്ടെന്ന് കൂടാരം കയറിയ മത്സരം. റണ്‍ ആവറേജ് വളരെ മോശം. ഇതിനിടെ ആര്‍ അശ്വിന്‍ കയറ്റംകിട്ടിവരുന്നു. ചെറുതെങ്കിലും മികച്ച ഇന്നിംഗ്‌സ് 19 ബോളില്‍ 29 റണ്‍സ്. രാജസ്ഥാന്‍ ബാറ്റിംഗില്‍ രണ്ടാമത്തെ വലിയ സ്‌കോറര്‍.

ഒരറ്റത്ത് ഉറച്ചു നിന്നു പൊരുതി റിയാന്‍ പരാഗ് അവസാന ഓവറില്‍ നടത്തിയ കടന്നാക്രമണമാണ് രാജസ്ഥാന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. അവാന ഓവറില്‍ 25 റണ്‍സ് അടിച്ചുകൂട്ടി 185ല്‍ എത്തിച്ചു.

ക്യപ്റ്റന്‍സിയില്‍ സഞ്ജു സാംസണ്‍ ഋഷഭ് പന്തിലും ഒരു പടി മുന്നില്‍ നിന്ന മത്സരം. ആദ്യ 10 ഓവറില്‍ 57 റണ്‍സില്‍ നിന്നും
രാജസ്ഥാന്‍ വലിയ മുന്നേറ്റമാണ് അവസാന 10 ഓവറില്‍ കാഴ്ചവെച്ചത്. ആദ്യ 10 ഓവറില്‍ മികച്ച തുടക്കം ലഭിച്ച ഡല്‍ഹിയ്ക്ക് വാര്‍ണ്ണറുടെ ഔട്ടോടെ ദിശ നഷ്ടമായി. ഋഷഭ് പന്ത് 26 റണ്‍സ് നേടാന്‍ 24 ബോള്‍ ഉപയോഗിച്ചു. സ്റ്റബ്ബ്‌സ് പൊരുതി നോക്കിയെങ്കിലും വിജയം ഡല്‍ഹിയില്‍ നിന്നും അകന്നു പോയി ..

ഇരുപതാം ഓവറില്‍ ജയിക്കാന്‍ ഡല്‍ഹിയ്ക്കു 17 വേണം. ഏതൊരു ക്യാപ്റ്റനും കണ്‍ഫ്യൂഷന്‍ തോന്നേണ്ട സിറ്റുവേഷന്‍. പതിവിന് വിരുദ്ധമായി ട്രെന്‍ഡ് ബോള്‍ട്ട് മോശം ബൗളിംഗാണ് നടത്തിയതും ടീമിനു വിനയായി.. 6 ബൗളേഴ്‌സില്‍ സന്ദീപ് ശര്‍മ മാത്രം ക്വട്ട പൂര്‍ത്തിയാക്കി. ഇനി ബോള്‍ട്ട് – ബര്‍ഗര്‍ – എന്ന ഓവര്‍സീസ് ബൗളേഴ്‌സിന് ഓരോ ഓവര്‍. അശ്വിന്‍ ചാഹല്‍ ആവേശ് ഖാന്‍ ഇവര്‍ക്കെല്ലാം ഓരോ ഓവര്‍ ബാക്കി …

ഈ 5 ബൗളേഴ്‌സില്‍ ആരെ സഞ്ജു സാംസണ്‍ അവസാന ഓവറില്‍ ഉപയോഗിക്കും എന്ന ആകാംക്ഷയോടെ എല്ലാവരും നോക്കി നില്‌ക്കെ എല്ലാവരുടെയും നെറ്റി ചുളിക്കിക്കൊണ്ട് ആവേശ് ഖാനേ ലാസ്റ്റ് ഓവറിനു ക്ഷണിച്ചു സഞ്ജു സാംസണ്‍ ഞെട്ടിച്ചു..

ആദ്യ ബോളില്‍ സ്റ്റബ്ബ്‌സ് ഒരു റണ്‍സ്. രണ്ടാം ബോളില്‍ അക്‌സര്‍ പട്ടേല്‍ ബീറ്റുചെയ്യപ്പെടുന്നു. മൂന്നാം ബോളില്‍ സിംഗിള്‍ നേടുന്നു .
നാലാം ബോളില്‍ സ്റ്റബ്ബ്‌സ് വീണ്ടും സിംഗിള്‍. അഞ്ചാം ബോളില്‍ അക്‌സര്‍ പട്ടേല്‍ വീണ്ടും ബീറ്റുചെയ്യപ്പെടുന്നു ലാസ്റ്റ് ബോളില്‍ സിംഗിള്‍. 1 0 1 1 0 1

മികച്ച യോര്‍ക്കര്‍ ബോളുകള്‍ ഉപയോഗിച്ച് ലാസ്റ്റ് ഓവറില്‍ ആവേശ്ഖാന്‍ തന്റെ ക്യാപ്റ്റനു തന്നിലുള്ള വിശ്വാസം കാത്തു ….
ഈ സീസണിലെ ഏറ്റവും മികച്ച ലാസ്റ്റോവര്‍

സഞ്ജു സാംസണ്‍ എന്ന ക്യാപ്റ്റന്‍ തന്റെ സീനിയര്‍ ജോസ് ബട്‌ലറോട് ഇടയ്ക്കിടെ ഉപദേശം തേടുന്നത് കാണാമായിരുന്നു. അ്‌നുകരണിയമായ മാതൃകയായിട്ടാണ് എനിക്കു തോന്നിയത്. ഏതൊരു ജൂനിയര്‍ ക്യാപ്റ്റനും ഇത്തരത്തില്‍ പെരുമറുന്നതില്‍ തെറ്റില്ല.
എളിമയുടെ കാര്യത്തില്‍ സഞ്ജു സാംസണ്‍ പണ്ടേ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിത്വമാണ് .

 

You Might Also Like