ശുഭ്മാന്‍ ഗില്ലിന്റെ വീഴ്ച്ച, ആശ്വാസം സഞ്ജു സാംസണിന്

ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് താല്‍ക്കാലിക ആശ്വാസം. ഡല്‍ഹി ക്യാപിറ്റന്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ശുഭ്മാന്‍ ഗില്ല് തിളങ്ങാതെ പോയതോടെ ഐപിഎല്‍ റണ്‍വേട്ടയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ് സഞ്ജു സാംസണ്‍.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന് അനാ.ാസം സഞ്ജുവിനെ മറികടക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ എട്ട് റണ്‍സിന് പുറത്തായതോടെ അഞ്ചാം സ്ഥാനത്താണ് നിലവില്‍ ഗില്‍. മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയെ മറികടക്കാന്‍ ഗില്ലിനായിരുന്നു. ഏഴ് മത്സരങ്ങളില്‍ 263 റണ്‍സാണ് ഗില്‍ നേടിയത്. 43.83 ശരാശരിയും 151.15 സ്ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്. സഞ്ജുവിന് 276 റണ്‍സാണുള്ളത്. 155.05 സ്‌ട്രൈക്ക് റേറ്റിലും 55.20 ശരാശരിയിലുമാണ് സഞ്ജുവിന്റെ നേട്ടം.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോഹ്ലി ഒന്നാമത് തുടുരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 20 പന്തില്‍ 42 റണ്‍സ് നേടിയതോടെ കോഹ്ലിയുടെ ആകെ സമ്പാദ്യം 361 റണ്‍സായി. രണ്ടാം സ്ഥാനത്ത് രാജസ്ഥാന്റെ റിയാന്‍ പരാഗാണ്. 318 റണ്‍സാണ് പരാഗ് നേടിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ നരെയ്ന്‍ 276 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. രാജസ്ഥാനെതിരെ 109 റണ്‍സ് നേടിയതോടെയാണ് നരെയ്ന്‍ മൂന്നാമതെത്തിയത്. സഞ്ജുവും നരെയ്നും ഒപ്പത്തിനൊപ്പമാണ്. നരെയ്നേക്കാള്‍ ഒരു ഇന്നിംഗ്സ് കൂടുതല്‍ സഞ്ജു കളിച്ചിട്ടുണ്ട്. സ്ട്രൈക്ക് റേറ്റിലും പിന്നിലാണ്. ഇതാണ് നരെയെനെ മൂന്നാതെത്തിച്ചത്.

ജോസ് ബട്‌ലര്‍ ആണ് ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ പുതുതായി കടുന്ന് വന്ന താരം. കൊല്‍ക്കത്തയ്‌ക്കെതിരെ സെഞ്ച്വറി നേടിയതോടെ ആറ് മത്സരങ്ങളില്‍ 253 റണ്‍സുമായി താരം ഏഴാം സ്ഥാനത്തെത്തി.

You Might Also Like