സഞ്ജുവിന് എന്തുകൊണ്ട് ടീം ഇന്ത്യയില്‍ കൂടുതല്‍ അവസരങ്ങളില്ല, തുറന്നടിച്ച ഇന്ത്യന്‍ നായകന്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസണിന് എന്തുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം ഇന്ത്യയ്ക്കായി അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നത് ചിന്തിക്കേണ്ട വിഷയമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ബിസിസിഐയുടെ പേര് പറയാതെ പരോക്ഷ വിമര്‍ശനമാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ ഉന്നയിച്ചിരിക്കുന്നത്.

”സഞ്ജുവിന് എന്തുകൊണ്ട് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് എല്ലാവരെയും ചിന്തിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനമാണ് ഇന്നലെത്തെ മത്സരത്തില്‍ നാം കണ്ടത്. മികച്ച ഷോട്ടുകള്‍ ഉതിര്‍ക്കാനും ഇന്നിംഗ്സ് പടുത്തയര്‍ത്താനുള്ള കഴിവും മികവുറ്റതാണ്” മുഹമ്മദ് അസ്ഹറുദ്ദീന്‍

നേരത്തെയും സമാന ചോദ്യമുന്നയിച്ച് നിരീക്ഷകരും കളിയെഴുത്തുകാരും രംഗത്തു വന്നിരുന്നു. ഗൗതം ഗംഭീറും നേരത്തെ സമാന വിമര്‍ശനം നടത്തിയിട്ടുണ്ട്.

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ച്ചവെച്ചത്. 63 പന്ത് നേരിട്ട സഞ്ജു 119 റണ്‍സാണ് അടിച്ചെടുത്തത്. 7 സിക്സും 12 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്സ്. അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ തലനാരിഴക്കാണ് പഞ്ചാബ് വിജയിച്ചത്.

ഐപിഎല്ലില്‍ നിരവധി റെക്കോര്‍ഡുകളും ഈ ഇന്നിം?ഗ്‌സോടെ സഞ്ജു സ്വന്തം പേരിലെഴുതി. ഐപിഎല്ലില്‍ നായകനായി അരങ്ങേറി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടം സഞ്ജുവിന്റെ പേരിലാണ്.

You Might Also Like