സഞ്ജുവിനെ ചെന്നൈ റാഞ്ചുന്നു, ധോണിയുടെ പകരക്കാരനായി ക്യാപ്റ്റനാകും

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ പ്രധാന താരമായി മലയാളി ക്രിക്കറ്റര്‍ സഞ്്ജു സാംസണിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മഹേന്ദ്ര സിംഗ് ധോണി കളമൊഴിയുന്ന സാഹചര്യത്തില്‍ ധോണിയുടെ പിന്‍ഗാമിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കാന്‍ സ്ഞ്ജു സാംസണിനെ പരിഗണിക്കാനാണ് മാനേജുമെന്റിന്റെ നീക്കം.

പ്രശസ്ത ക്രിക്കറ്റ് അനലിസ്റ്റായ പ്രസന്ന അഗോരമാണ് ഇപ്പോള്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തി മുന്നോട്ട് വന്നിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരവും ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളുമായ ആര്‍ അശ്വിനുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രസന്ന അഗോരം. അത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ ആരും തള്ളിക്കളയുന്നില്ല.

തന്റെ ഐപിഎല്‍ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ചെന്നൈ നായകനായ ധോണി. ധോണി അടുത്ത സീസണ്‍ കൂടി കളിച്ചേക്കുമെന്ന് സൂചനകളുണ്ടെങ്കിലും അക്കാര്യത്തില്‍ ഉറപ്പില്ല. ധോണി അടുത്ത സീസണില്‍ കളിക്കാനെത്തുമെങ്കില്‍ ചെന്നൈയ്ക്ക് പേടിക്കാന്‍ ഒന്നുമില്ലെന്ന് പറയുന്ന പ്രസന്ന, എന്നാല്‍ അദ്ദേഹം വിരമിക്കുകയാണെങ്കില്‍ ഉറപ്പായും അവര്‍ക്കൊരു പകരക്കാരനെ കണ്ടെത്തേണ്ടി വരുമെന്നും സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് സൗത്ത് ഇന്ത്യന്‍ പോസ്റ്റര്‍ ബോയ് കൂടിയായ സഞ്്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ മനേജുമെന്റ് ആലോചിക്കുന്നത്.

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന സഞ്ജു സാംസണ്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച സ്പാര്‍ക്ക് ഇപ്പോള്‍ തന്നെ പുറത്തെടുത്തു കഴിഞ്ഞു. സഞ്ജുവിനെ പോലൊരു ഇന്ത്യന്‍ താരത്തെ കൊണ്ടു വരുന്നതിലൂടെ ചെന്നൈ ലക്ഷ്യം വയ്ക്കുന്നത് പലവിധ കാര്യങ്ങളാണ്. ആദ്യത്തേത് സഞ്ജു ഒരു ഇന്ത്യന്‍ താരമായതിനാല്‍ പൂര്‍ണമായി അദേഹത്തിന്റെ സേവനം ലഭ്യമാകുമെന്നതാണ്.

കൂടാതെ ധോണിയെ പോലെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരക്കില്ലാത്തതിനാല്‍ ടീം തെരഞ്ഞെടുപ്പ് മുതല്‍ പരിശീലന സെഷന്‍ വരെ കൃത്യമായി നിരീക്ഷിക്കാന്‍ സഞ്ജുവിന് സാധിക്കും. കൂടാതെ റൈസിംഗ് സ്റ്റാര്‍ എന്ന നിലയില്‍ സഞ്ജുവിന് വലിയ ആരാധ പിന്തുണയുണ്ടെന്നും ചെന്നൈ വിലയിരുത്തുന്നു.

You Might Also Like