7 വര്‍ഷം അയാള്‍ക്ക് ഗ്രൗണ്ടില്‍ കയറാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല, എന്തൊരു തിരിച്ചുവരവ്!

Image 3
CricketCricket News

കൃഷ്ണദാസ് മരുനാംകട്ടു

നിങ്ങള്‍ അദ്ദേഹത്തെ വിമര്ശിച്ചോളൂ… കുറ്റപ്പെടുത്തിക്കോളൂ… സഹാനുഭൂതി കാണിക്കുകയോ കാണിക്കാതിരിക്കുകയോ ചെയ്‌തോളൂ..
അതൊന്നും അയാളെ ബാധിക്കാന്‍ പോകുന്നില്ല.

അയാള്‍ക്കൊരു ലക്ഷ്യമുണ്ട്. അതിനു വേണ്ടി പ്രയത്‌നിക്കാനുള്ള മനസുണ്ട്.

അതിനു വേണ്ടി അയാള്‍ തന്നെ പകപ്പെടുത്തിയെടുത്ത ശാരീരിക ക്ഷമതയുമുണ്ട്. അതില്‍ വിശ്വാസമുള്ളത് കൊണ്ടാണ് കേരള ക്രിക്കറ്റിന്റെ വാതില്‍ അദ്ദേഹത്തിന് മുന്നില്‍ തുറന്നത്.

ഇന്നു വിജയ് ഹസാരെ ട്രോഫിയില്‍ 5 മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റ് അയാള്‍ സ്വന്തമാക്കി. വിമര്ശിക്കുന്നവര്‍ക്കോ കുറ്റപ്പെടുത്തുന്നവര്‍ക്കോ ചിന്തിക്കാന്‍ പോലും കഴിയാത്ത നേട്ടം.

6 മാസത്തെ lockdown കഴിഞ്ഞപ്പോഴേക്കും ചെയ്ത ജോലിയില്‍ മൊത്തം മടുപ്പു വന്ന പലര്‍ക്കും 7 വര്‍ഷം ഗ്രൗണ്ടില്‍ കയറാന്‍ പോലും അനുവാദമില്ലാതിരുന്ന ഒരു മനുഷ്യന്റെ മടുപ്പു മനസിലാവാതിരിക്കില്ല.

അത്തരത്തിലുള്ള ആയിരക്കണക്കിന് പ്രതിസന്ധികളെ തരണം ചെയ്തു ഇന്നു ഇത്രയും ദൂരം അവന്‍ എത്തി. നാളെ ഇന്ത്യന്‍ ജേഴ്‌സിയില്‍ അവന്‍ കളിക്കുമോ ഇല്ലയോ എന്നറിയില്ല.

എന്നാലും, ശ്രീശാന്ത്,, നിങ്ങള്‍ ഒരു മാതൃകയാണ്. ലക്ഷ്യത്തിലേക്കു എങ്ങനെ മുന്നേറണം എന്നതിന്. Wish you all the best…..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍