ഇത്തവണയില്ലങ്കില്‍ ഇനി ഒരിക്കലും ഇല്ല, കോഹ്ലിയ്ക്കായി ആര്‍സിബിയ്ക്ക് ചിലത് ചെയ്യേണ്ടിവരും

ബിലാല്‍ ഹുസൈന്‍

ടീം നമ്പര്‍ മൂന്ന് – റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

സ്വപ്ന തുല്യമായ തുടക്കമാണ് കൊഹ്ലിയുടെ ടീമിന് ഈ സീസണില്‍ ലഭിച്ചത്. ആദ്യ നാല് മത്സരങ്ങളും വിജയിച്ച് തുടങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയങ്ങളുമായി മൂന്നാം സ്ഥാനത്താണ്. നിലവിലെ ടീം മികച്ചതാണ്. ടീം രൂപപ്പെടുത്തുന്നതില്‍ അത്ര മികവ് കാണിക്കാത്ത ആര്‍സിബി മാനേജ്‌മെന്റെ അടുത്ത മെഗാ ലേലത്തില്‍ മികച്ചൊരു ടീമിനെ സ്വന്തമാക്കും എന്ന പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. അതായത് ആദ്യ കപ്പ് എന്ന ആഗ്രഹത്തിനെ നിറവേറ്റാന്‍ ഇതിലും മികച്ച അവസരം ലഭിക്കണമെന്നില്ല!

ആദ്യ മത്സരങ്ങളില്‍ വിക്കറ്റ് വേട്ട നടത്തിയ ഹര്‍ഷല്‍ പട്ടേലും ബാറ്റു കൊണ്ട് ഒരുപോലെ സംഭവാന ചെയ്ത മുന്‍നിര ബാറ്റ്‌സ്മാന്മാരും ആര്‍സിബിയ്ക്ക് തുണയായി. എന്നാല്‍ രണ്ടാം പകുതിക്ക് വളരെയധികം മാറ്റങ്ങളുമായി ആണ് ആര്‍സിബിയ്ക്ക് എത്തുന്നത്. ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരങ്ക, ശ്രീലങ്കന്‍ പേസര്‍ ചമീര, സിങ്കപ്പൂര്‍ പ്ലയര്‍ ടിം ഡേവിഡ്, ഇംഗ്ലീഷ് പേസര്‍ ജോര്‍ജ് ഗാര്‍ട്ടണ്‍ എന്നിവരെയാണ് പകരക്കാരന്‍ ആയി ആര്‍സിബി സ്‌ക്വാഡില്‍ എത്തിച്ചിരിക്കുന്നത്.

Iഐപിഎല്ലില്‍ പൊതുവേ നനഞ്ഞ പടക്കമായി മാറാറുള്ള മാക്‌സ്വെല്‍ മികവ് കാട്ടിയത് ആര്‍സിബി യുടെ മുന്നേറ്റത്തിന് ഗുണമായി. കോലി – ഡിവില്ലായേര്‍സ് എന്നിവരുടെ വര്‍ക്ക് ലോഡ് കുറക്കാനും ഇത് സഹായകരമായിരുന്നു. വളരെ മികവോടെ ബാറ്റു ചെയ്യുന്ന യുവ താരം ദേവ്ദത്ത് പടിക്കലും, മൂന്ന് മുന്‍നിര ബാറ്റര്‍മാരും ഒപ്പം ഫിനിഷിങ് റോളിലേക്ക് പുതിയ കണ്ടെത്തല്‍ ടിം ഡേവിഡും എത്തുമ്പോള്‍ ആര്‍സിബി കുറ്റമറ്റ ബാറ്റിങ് പവര്‍ഹൗസ് ആയി തന്നെ മാറുന്നു.

ബൗളിങിലേക്ക് കടക്കുമ്പോള്‍ കുന്ദമുനയായിരുന്ന ചഹലിന്റെ പ്രകടനങ്ങള്‍ അനിവാര്യതയായി മാറുന്നു. ശ്രീലങ്കന്‍ സ്പിന്നര്‍ ഹസരങ്ക മികച്ച ഓപ്ഷനാണ്. അടുത്ത കാലത്ത് ഏറ്റവുമധികം മുന്നേറ്റം നടത്തിയ പേസര്‍ മുഹമ്മദ് സിറാജും, ന്യൂസിലാന്റുകാരന്‍ ജേമീനസും ചമീരയുമൊക്കെ ചേരുമ്പോള്‍ മികവുള്ള പേസ് അറ്റാക്കും റെഡി.

കഴിഞ്ഞ തവണ എലിമിനേറ്ററില്‍ വീണ ആര്‍സിബി ക്ക് ഇത്തവണ ആദ്യ രണ്ടില്‍ ഒന്നായി പ്ലേ ഓഫിലെത്താനുള്ള സാഹചര്യങ്ങളുണ്ട്. ബാക്കിയുള്ള 7 കളികളില്‍ നാല് ജയിച്ചാല്‍ തന്നെ അത് സാധ്യമാവും. പ്ലേ ഓഫ് ക്വാളിഫൈ ചെയ്യാന്‍ മൂന്ന് ജയങ്ങള്‍ മാത്രം മതി ആര്‍സിബിക്ക്. ഇത്തരത്തില്‍ ഒരു ടീമും സീസണിലെ മികച്ച പ്രകടനങ്ങളും മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ആര്‍സിബിക്ക് പ്ലേ ഓഫില്‍ എത്താതിരിക്കാനാണ് പാട്!

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7

 

You Might Also Like