തന്നെ ചവിട്ടിത്താഴ്ത്തുന്നു, രാജസ്ഥാന്‍ ടീമിനെതിരെ ആഞ്ഞടിച്ച് പവല്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം കാഴ്ച്ചവെക്കാന്‍ വിന്‍ഡീസ് താരം റോവ്മാന്‍ പവല്‍ ആയി. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ ആറിന് 121 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ എട്ടാമനായി ക്രീസിലെത്തിയ പവല്‍ 13 പന്തില്‍ വിലപ്പെട്ട 26 റണ്‍സെടുത്താണ് മടങ്ങിയത്. ഇതില്‍ കൊല്‍ക്കത്തന്‍ സ്പിന്നര്‍ സുനില്‍ നരെയെനെതിരെ പായിച്ച മൂന്ന് സിക്‌സുകളും ഉള്‍പ്പെടുന്നു.

മത്സരത്തില്‍ ബട്ലര്‍ക്കൊപ്പം 57 റണ്‍സ് ചേര്‍ക്കാനും പലവിനായിരുന്നു. ഇതോടെയാണ് രാജസ്ഥാന് വിജയിക്കാമെന്ന ആത്മവിശ്വാസം ലഭിച്ചത്.

ഇപ്പോള്‍ തന്റെ സ്ഥാനത്തെ കുറിച്ചും കൊല്‍ക്കത്ത താരം സുനില്‍ നരെയ്നെ കുറിച്ചൊക്കെ സംസാരിക്കുകയാണ് പവല്‍. വിന്‍ഡീസിന് വേണ്ടി കളിക്കുമ്പോള്‍ നാലാമനോ അഞ്ചാമനോ ആയിട്ടാണ് താന്‍ ബാറ്റ് ചെയ്യുന്നതെന്നാണ പവല്‍ തുറന്ന് പറഞ്ഞത്.

‘220 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ ക്രിക്കറ്റ് അതിന്റെ ഉന്നതിയിലെത്തുന്നു. സുനില്‍ നരെയ്നെതിരെ ബാറ്റ് ചെയ്യാന്‍ എനിക്ക് വ്യക്തമായ പ്ലാനുണ്ടായിരുന്നു. അവന്‍ അവരുടെ ഏറ്റവും മികച്ച ബൗളറാണ്. എന്റെ കഴിഞ്ഞ 12 മാസമായി നരെയ്നോട് പറയുന്നുണ്ട് വിന്‍ഡീസ് ടീമിലേക്ക് തിരിച്ചുവരാന്‍. പക്ഷേ അദ്ദേഹം ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഞാന്‍ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കളായ കീറണ്‍ പൊള്ളാര്‍ഡിനോടും ഡ്വെയ്ന്‍ ബ്രാവോയോടും നിക്കോളാസ് പുരാനോടും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പട്ടു. എന്നാല്‍ നരെയ്ന്‍ വഴങ്ങുന്നില്ല’ പവല്‍ പറഞ്ഞു.

‘ഞാന്‍ വെസ്റ്റിന്‍ഡീസിനായി നാലോ അഞ്ചോ നമ്പറില്‍ ബാറ്റ് ചെയ്യുന്നു. വെസ്റ്റിന്‍ഡീസ് ഒരു മികച്ച ടി20 ടീമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, എന്നെ ഓര്‍ഡറിലേക്ക് ഉയര്‍ത്താം. ഞങ്ങള്‍ക്കിനി കുറച്ച് അവധി ദിവസങ്ങളുണ്ട്. അതിനിടെ ടീം മാനേജ്മെന്റിന് എല്ലാം തീരുമാനിക്കാനുള്ള സമയമുണ്ട്’ പവല്‍ വ്യക്തമാക്കി.

You Might Also Like