അതിജീവനത്തിനായി പൊരുതാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഹിറ്റ്മാനോളം വരില്ല ഒരാളും

ഷിയാസ് കെഎസ്

ഇന്ത്യ ഉയര്‍ത്തിയ 179 എന്ന above par സ്‌കോറിനെതിരെ കിവികളുടെ ചേസിംഗ്..

ഒപ്പം നിന്നവരെല്ലം ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ എരിഞ്ഞമര്‍ന്നപ്പോള്‍ അവരുടെ രക്ഷകനായി കിവികളുടെ വീരനായകന്‍ സാക്ഷാല്‍ കെയിന്‍ വില്യംസണിന്റ ഒറ്റയാള്‍ പോരാട്ടം..

അവസാന ഓവറില്‍ 6 പന്തില്‍ നിന്ന് 9 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് പന്തെറിഞ്ഞ ഷമിയെ സിക്‌സുമായി വരവേല്‍ക്കുന്ന റോസ് ടൈലര്‍..

4 പന്തില്‍ നിന്ന് 2 റണ്‍സ് എന്ന നിലയില്‍ നിന്ന് ആദ്യം വില്യംസണിന്റെയും , അവസാനപന്തില്‍ ടൈലറെയും കൂടാരം കയറ്റിക്കൊണ്ടു ഇന്ത്യക്കായി ഷമിയുടെ തിരിച്ചടി, കളി സൂപ്പര്‍ ഓവറിലേക്

ഇന്ത്യന്‍ പേസ് പടയുടെ നായകന്‍ ജസ്പ്രീത് ബുമ്രയ്ക്ക് സര്‍വ്വതും പിഴച്ചപ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ വീണ്ടും വില്യംസണ്‍ എന്ന കിവിപക്ഷി ചിറകടിച്ചുയര്‍ന്നു…
ഇന്ത്യന്‍ ജയം 6 പന്തുകള്‍ക്കപ്പുറം 18 റണ്‍സ് എന്ന നിലയില്‍

ആദ്യമായി നേരിടുന്ന അന്താരാഷ്ട്ര സൂപ്പര്‍ ഓവറിന്റ സമ്മര്‍ദ്ദത്തില്‍പെട്ട ഇന്ത്യന്‍ ബാറ്‌സ്മാന്മാര്‍ക്ക് കത്തിപടരാന്‍ അവസരം നല്‍കാതെ ടിം സൗത്തിയുടെ ബൗളിംഗ് ആദ്യ 4 പന്തുകള്‍ പിന്നിടുന്നു..
നേടിയത് വെറും 8 റണ്‍സ്

വിജയത്തിലേക്കുള്ള equation കൂടുതല്‍ കഠിനമായി

2 പന്തുകള്‍ 10 റണ്‍സ് വേണമെന്ന അവസ്ഥയില്‍ , നിഴല്‍ വീണു തുടങ്ങിയ ഇന്ത്യന്‍ ജയപ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കികൊണ്ട് സാക്ഷാല്‍ ഹിറ്റ്മാന്റ് അവസാന രക്ഷാപ്രവര്‍ത്തനം..

അഞ്ചാം പന്ത് , സൗത്തിയ്ക്ക് പിഴച്ചു , സൗത്തിയുടെ juicy half volley ഹാമില്‍ട്ടന്റെ ആകാശത്തെ ചുംബിച്ചു കൊണ്ട് ലോങ്ങ് ഓണ്‍ ബൗണ്ടറിയില്‍.. ‘സിക്‌സര്‍’

last ball , ന്യൂസീലന്‍ഡ് ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങളുടെ കെട്ടുപാടുകളെ തൊട്ട് മുമ്പത്തെ ബോളില്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ട് ക്രീസില്‍ അക്ഷോഭ്യനായി അതേ ഹിറ്റ്മാന്‍..

ജയത്തിലേക്ക് 4 , സമനിലയ്ക്ക് 3

യോര്‍ക്കറിന് ശ്രമിച്ച സൗത്തിയ്ക്ക് വീണ്ടും പിഴയ്ക്കുന്നു , ഇന്ത്യന്‍ വിജയം എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് ആ full length ഡെലിവെറിയ്ക്ക് നേരെ രോഹിത്തിന്റ കനത്ത പ്രഹരം…

ബൗണ്ടറി തടയുക എന്ന ഒരൊറ്റ ലക്ഷ്യതിനായി വില്യംസണ്‍ വിന്യസിച്ച തന്റെ കാവല്‍ക്കാരെ സാക്ഷിയാക്കി കൊണ്ട് ആ ഷോട്ട് , അവരുടെ തലയ്ക്ക് മുകളിലൂടെ long off ബൗണ്ടറിയില്‍ , അകന്നു പോയ ഇന്ത്യന്‍ വിജയം വെട്ടിപിടിച്ചു കൊണ്ട് പറന്നിറങ്ങി..

”SIXER ‘
നേട്ടങ്ങളുടെ കൊടുമുടിയില്‍ ഇന്ത്യയും ഇന്ത്യയുടെ രോഹിത്ത് ശര്‍മയും

ഹാമില്‍ട്ടണിലെ ആ രാത്രിയില്‍ , കിവികളുടെ ജയം സ്വപ്നം കണ്ട ആയിരങ്ങളുടെ മുന്നില്‍ കാഴ്ചയില്‍ അലസന്‍ എന്ന് തൊന്നിയ്ക്കുന്ന രോഹിത്ത് , മുമ്പ് ഒരുപാട് തവണത്തെ പോലെ ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു.. പുഞ്ചിരി നഷ്ടപെട്ട അവര്‍ക്ക് മുന്നില്‍ നഷ്ടസാമ്രാജ്യം ഒറ്റയ്ക്ക് പൊരുതിനേടിയ രാജാവിന്റ പ്രൗഢിയോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റ തിലകക്കുറി തലയുയര്‍ത്തി നിന്നു…

അവിശ്വസനീയമായത് അതിമാനുഷികതയോടെ പൊരുതി നേടുന്നതാണ് അയാളുടെ ശീലം , കാരണം അതിജീവനതിനായി പൊരുതാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഹിറ്റ്മാനോളം വരില്ല ഒരാളും
രോഹിത്ത് ഗുരുനാഥ് ശര്‍മ്മ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like