ആദരിക്കപ്പെട്ട് ജിങ്കന്‍, രോഹിത്തിന് പരമോന്നത പുരസ്‌കാരം
കായിക രംഗത്തെ മികച്ച നേട്ടത്തിനുള്ള രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ, പാരാ അത്ലറ്റിക് താരം മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ഗുസ്തി താരം വിനേഷ് ഫോഗട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവരാണ് ഖേല്‍രത്ന പുരസ്‌കാരത്തിന് അര്‍ഹരായത്.
ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. 27 പേര്‍ക്കാണ് അര്‍ജ്ജുന പുരസ്‌കാരം.
ക്രിക്കറ്റ് താരങ്ങളായ ഇഷാന്ത് ശര്‍മ, വനിതാ താരം ദീപ്തി ശര്‍മ, ടെന്നീസ് താരം ദിവിജ് ശരണ്‍, ഫുട്ബോള്‍ താരം സന്ദേശ് ജിങ്കന്‍ എന്നിവരടക്കമുള്ള 27 പേര്‍ക്കാണ് അര്‍ജ്ജുന പുരസ്‌കാരം.
മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജിങ്കന്‍ അര്‍ജ്ജുന പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് ഫുട്‌ബോള്‍ ലോകം. നിലിവില്‍ മറ്റൊരു ക്ലബിലേക്ക് ചേക്കേറാന്‍ ജിങ്കന്‍ ഒരുങ്ങുന്നതിനിടേയാണ് പുരസ്‌കാരനേട്ടം.