സഞ്ജു വീണ്ടും ടീം ഇന്ത്യയിലേക്ക്, ദ്രാവിഡിന്റെ മനസ്സിലെന്ത്

ഒരിടവേളയ്ക്ക് ശേഷം മലയാളി യുവതാരം സഞ്ജു സാംസനെ ടീം ഇന്ത്യയിലേക്ക് വീണ്ടും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിനെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാക്കാനുള്ള ശ്രമം ദ്രാവിഡില്‍നിന്ന് ഉണ്ടായേക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സഞ്ജുവിനെ ലോലകപ്പ് പദ്ധതികളുടെ ഭാഗമാക്കാന്‍ ദ്രാവിഡിന് ആഗ്രഹമുണ്ട്. ഇക്കാര്യത്തില്‍ രോഹിത്ത് ശര്‍മ്മ അടക്കമുളള മറ്റുളളവരുടെ അഭിപ്രായമാകും നിര്‍ണ്ണായകമാകും.

നിലവില്‍ ഐപിഎല്ലിനായുളള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ ഐപിഎല്ലിലും തുടര്‍ന്ന് വന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സഞ്ജുവിന് ആയിരുന്നു. എന്നാല്‍ വിജയ് ഹസാര ട്രോഫിയില്‍ സഞ്ജു നിറം മങ്ങി.

അതെസമയം ഓസ്‌ട്രേിലിയയില്‍ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ചില പരീക്ഷണങ്ങള്‍ ടീം ഇന്ത്യ ആലോചിക്കുന്നുണ്ട്. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി 18 രാജ്യാന്തര മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിന് അവസരമുണ്ട്. ഇതിനു പുറമേയാണ് ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) 15ാം സീസണ്‍. നല്ലൊരു ടീമിനെ തിരഞ്ഞെടുക്കാന്‍ സിലക്ടര്‍മാര്‍ക്ക് ആവശ്യത്തിനു മത്സരങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ച. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയ്ക്ക് ഏകദിന മത്സരങ്ങള്‍ കുറവാണ്.

You Might Also Like