സ്വീപ്, പുള്ള്, സ്‌ക്വയര്‍ കട്ട്.. രോഹിത്തിനെ പരിഹസിച്ചവരെ, ഇത് മാപ്പ് പറയാനുളള സമയം

ജയറാം ഗോപിനാഥ്

‘എന്തിന്? എന്തിന്? എന്തിന്? ഒട്ടും ഉത്തരവാദിത്വമില്ലാത്ത ഷോട്ട്.. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞു ആയാള്‍.. തീര്‍ത്തും അനാവശ്യമായി ‘

ഗാബ്ബ ടെസ്റ്റില്‍, മികച്ച രീതിയില്‍ തുടങ്ങിയ ശേഷം നാഥന്‍ ലിയോണിനെ ഉയര്‍ത്തിയടിച്ചു രോഹിത് പുറത്താവുമ്പോള്‍, കമെന്റെറി പറഞ്ഞ സുനില്‍ ഗവസ്‌കറിന്റെ വാക്കുകളില്‍ നൂറുകോടി ഇന്ത്യക്കാരുടെ രോക്ഷവും, നിരാശയും, കോപവും അതേ പോലെ പ്രതിഫലിച്ചിരുന്നു.

ഇന്ത്യന്‍ മണ്ണില്‍, ആദ്യ ടെസ്റ്റില്‍ അയാള്‍ വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍, ക്രിക്കറ്റ് പ്രേമികളുടെ നിരാശ, അസഹിഷ്ണുതയായി മാറി..അത് പരിഹാസമായി.. ട്രോളായി.. അധിക്ഷേപമായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു.

എന്നാല്‍ ഇന്‍സള്‍ട്ടിനെ, ഇന്‍വെസ്റ്റ്‌മെന്റാക്കി അയാള്‍ ഇന്ന് ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍, അക്ഷരര്‍ത്ഥത്തില്‍ ചെപ്പോക്കിന് തീ പിടിക്കുകയായിരുന്നു..

ഗില്ലിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും, പേസര്‍ മാരെയും, സ്പിന്നര്‍മാരെയും തുടരെ ബൗണ്ടറികള്‍ പായിച്ച കൊണ്ട് അയാള്‍ നിലയുറപ്പിക്കുകയായിരുന്നു.. ബെന്‍സ്റ്റൊക്‌സിനെ ഡീപ് സ്‌ക്വയറിനു മുകളിലൂടെ കൂറ്റന്‍ സിക്‌സെര്‍ പായിച്ച്, ജാക്ക് ലീച്ചിനെ മിഡ്ക്കറ്റിലൂടെ സ്വീപ് ചെയ്ത് ബൗണ്ടറി കടത്തി അയാള്‍ 47 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

ഒരു വശത്ത്, പൂജാരയും, കോഹ്ലിയും വീണതോന്നും അയാളെ ബാധിച്ചില്ല. സ്വീപ്, പുള്ള്, സ്‌ക്വയര്‍ കട്ട്, ബൗണ്ടറികള്‍ വന്ന് കൊണ്ടേയിരുന്നു. ലഞ്ചിനു ശേഷം കുറച്ചു സ്ലോ ആയെങ്കിലും, മോയിന്‍ അലിയെ സ്‌ക്വയര്‍ ലെഗിലൂടെ സ്വീപ് ചെയ്ത് ബൗണ്ടറി നേടി, പിന്നെ ലോങ്ങ് ഓഫിലൂടെ സിക്‌സെര്‍ പറത്തി തോണ്ണൂകളിലേക്ക്.. പിന്നെ കപ്പിള്‍ ഓടിയെടുത്തു സെഞ്ച്വറിയിലേക്ക്…

റൂട്ടീനെ ഓണ്‍സൈഡിലേക്ക് behind the square push ചെയ്ത് സിംഗിള്‍ നേടി 150 ലേക്ക്.

ഒടുവില്‍, ജാക്ക് ലീച്ചിന്റെ പന്തില്‍ മോയിന്‍ അലിക്ക് ക്യാച്ച് നല്‍കി മടക്കം.

Rohit Sharma 161(231), 18 ബൗണ്ടറികള്‍, 2 സിക്‌സ്.

Well Played Hitmaan… Offcourse, a chance of double century missed.. But this is the way he plays..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like