; )
ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റില്‍ ന്യൂസിലന്റിനോട് ദയനീയ തോല്‍വി വഴങ്ങിയ പാക് ടീമിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് നായകന്‍ മുഹമ്മദ് റിസ്വാന്‍. കീപ്പറെന്ന നിലയില്‍ തന്റെ പ്രകടനം ദയനീയമായിപ്പോയെന്നും ഒരു നിലക്കും ഇത് അംഗീകരിക്കാനാകില്ലഎന്നും റിസ്വാന്‍ പറയുന്നു.
പാകിസ്ഥാന്റെ ഫീല്‍ഡിംഗും മോശമാണെന്ന് വിലയിരുത്തുന്ന റിസ്വാന്‍ ബൗളര്‍മാര്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ വിട്ടുകളഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമായി എന്ന് റിസ്വാന്‍ വിലയിരുത്തുന്നു. എല്ലാ മേഖലയിലും പാക് ടീം പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തില്‍ ഇന്നിംഗ്‌സിനും 176 റണ്‍സിനുമാണ് പാകിസ്ഥാന്‍ തോറ്റത്. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സ് 186 റണ്‍സില്‍ അവസാനിച്ചതോടെയാണ് പാകിസ്ഥാന്‍ കൂറ്റന്‍ തോല്‍വി വഴങ്ങിയത്.
മത്സരത്തിന്റെ നാലാം ദിവസം കൈല്‍ ജാമിസണ്‍ നേടിയ അഞ്ച് വിക്കറ്റ് അടക്കം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്.
37 റണ്‍സ് നേടിയ അസ്ഹര്‍ അലിയും സഫര്‍ ഗോഹറും ആണ് ടീമിന്റെ ടോപ് സ്‌കോറര്‍മാര്‍. ആദിബ് അലി 26 റണ്‍സും ഫഹീം അഷ്‌റഫ് 28 റണ്‍സും നേടിയപ്പോള്‍ മറ്റാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല.