പന്തിനെ കുറിച്ച് വന്‍ പ്രവചനവുമായി സൗരവ് ഗാംഗുലി

ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടി ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. പന്ത് എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാവുമെന്ന് ഗാംഗുലി പ്രവചിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് ഗാംഗുലി പന്തിനെ പുകഴ്ത്തി രംഗത്തെത്തിയത്.

”എത്ര മികച്ച താരമാണ് ഇയാള്‍? അവിശ്വസനീയമാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ എത്ര മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ആദ്യ തവണയല്ല, അവസാന തവണയും അല്ല. വരും വര്‍ഷങ്ങളില്‍ എല്ലാ ഫോര്‍മാറ്റുകളിലെയും മികച്ച താരങ്ങളില്‍ ഒരാളാവും. ആക്രമണാത്മക ബാറ്റിംഗ് തുടരുക. അങ്ങനെയാണ് സ്‌പെഷ്യലായ ഒരു മാച്ച് വിന്നര്‍ ആവുക.”- ഗാംഗുലി ട്വീറ്റ് ചെയ്തു.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ലീഡ് എടുത്തിരുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 89 റണ്‍സിന്റെ ലീഡാണ് ഉള്ളത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 205നു മറുപടിയുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് എന്ന നിലയിലാണ്.

rishabh-pant-will-be-an-all-time-great-sourav-ganguly

സെഞ്ചുറി നേടിയ ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (60 നോട്ടൗട്ട്), രോഹിത് ശര്‍മ്മ (49) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

You Might Also Like