പോണ്ടിംഗ് കൂട്ടുകൊണ്ടുവന്നു, ക്യാമറമാനോട് മാപ്പ് പറഞ്ഞ് പന്ത്

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും റിഷഭ് പന്ത് തകര്‍ത്തടിച്ച ദിനമായിരുന്നു കടന്ന് പോയത്. 43 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം പന്ത് പുറത്താകാതെ 88 റണ്‍സാണ് അടിച്ചെടുത്തത്. ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചതും പന്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ഫലമായായിരുന്നു.

എന്നാല്‍ പന്ത് അടിച്ച ഒരു സിക്‌സ് കൊണ്ട് ഐപിഎല്‍ ക്യാമറാമാന് പരിക്കേറ്റു. മത്സരശേഷം ഇക്കാര്യത്തില്‍ പന്ത് ക്ഷമ പറയാന്‍ ഇതോടെ നേരിട്ടെത്തി.

മത്സരത്തില്‍ ഡല്‍ഹി ഇന്നിം?ഗ്‌സിന്റെ 20-ാം ഓവറിലാണ് സംഭവം. മോഹിത് ശര്‍മ്മയുടെ പന്ത് അതിര്‍ത്തി കടത്തിയപ്പോഴാണ് ക്യാമറാമാന് പരിക്കേറ്റത്. മത്സര ശേഷം ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗിനൊപ്പം എത്തിയാണ് പന്ത് ക്യാമറാമാനോട് ക്ഷമചോദിച്ചത്.

പരിക്കേറ്റയാള്‍ അവിടെയുണ്ടെന്ന് റിക്കി പോണ്ടിംഗ് ചൂണ്ടിക്കാട്ടി. പിന്നാലെ അത് തന്റെ തെറ്റെന്ന് പന്ത് പറഞ്ഞു. അറിഞ്ഞുകൊണ്ടല്ല ആ തെറ്റ് ചെയ്തത്. താങ്കള്‍ വേഗത്തില്‍ സുഖപ്പെടട്ടെ. എല്ലാ ആശംസകളും നേരുന്നുവെന്നും റിഷഭ് പന്ത് വ്യക്തമാക്കി. മത്സരത്തില്‍ നാല് റണ്‍സിനാണ് ഡല്‍ഹി ജയിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഗുജറാത്തിന് 220 റണ്‍സാണ് നേടാനയാത്.

You Might Also Like