മാഞ്ചസ്റ്റർ സിറ്റി വിജയിക്കാതിരിക്കാൻ കൊലച്ചതി ചെയ്‌ത്‌ റഫറി, അവിശ്വസനീയ സംഭവങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനം ഹോസ്പേറും തമ്മിൽ നടന്ന മത്സരത്തിൽ നടന്ന മത്സരത്തിൽ ഉണ്ടായത് അവിശ്വസനീയമായ സംഭവങ്ങൾ. ആവേശം നൽകിയ മത്സരത്തിൽ രണ്ടു ടീമുകളും മൂന്നു വീതം ഗോളുകൾ അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന മിനുട്ടിൽ വിജയഗോൾ നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും റഫറിയുടെ ഇടപെടൽ അതില്ലാതാക്കി.

മത്സരത്തിന്റെ തൊണ്ണൂറാം മിനുട്ടിലാണ് ടോട്ടനം സമനില ഗോൾ നേടിയത്. അതിനു ശേഷം ഇഞ്ചുറി ടൈമിൽ മാഞ്ചസ്റ്റർ സിറ്റി നടത്തിയ പ്രത്യാക്രമണം ഗോളായി മാറാൻ എല്ലാ സാധ്യതയും ഉണ്ടായിരുന്നു. പന്ത് സ്വീകരിച്ച ഹാലാൻഡ് ഫൗൾ ചെയ്യപ്പെട്ടെങ്കിലും അതിനു പിന്നാലെ അത് ഗ്രിലിഷിനു കൈമാറി. ഗ്രീലിഷ് ടോട്ടനം താരങ്ങളെ പിന്നിലാക്കി ഒറ്റക്ക് മുന്നേറുന്ന സമയത്താണ് റഫറി ഫൗളിനുള്ള വിസിൽ മുഴക്കിയത്.

റഫറി എടുത്ത തീരുമാനം തീർത്തും സംശയം ജനിപ്പിക്കുന്ന ഒന്നായിരുന്നു. ഹാലാൻഡ് ആദ്യം ഫൗൾ ചെയ്യപ്പെട്ടപ്പോൾ വിസിൽ മുഴക്കാതിരുന്ന റഫറി കളി തുടരാനുള്ള ആംഗ്യമാണ്‌ കാണിച്ചത്. എന്നാൽ ഹാലാൻഡ് പന്ത് ഗ്രീലിഷിനു കൈമാറി അത് തീർച്ചയായും ഗോളായി മാറാനുള്ള ഒരു മുന്നേറ്റമായി മാറിയപ്പോൾ ഉടനെ തന്നെ റഫറി ഫൗൾ അനുവദിച്ചു വിസിൽ മുഴക്കി മത്സരം നിർത്തി. അവിശ്വസനീയമായ ഒരു തീരുമാനം തന്നെയായിരുന്നു അത്.

റഫറിയുടെ തീരുമാനത്തോട് അതിരൂക്ഷമായാണ് ഹാലാൻഡ് പ്രതികരിച്ചത്. അതിനു താരത്തിനെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മത്സരത്തിന് ശേഷം പെപ് ഗ്വാർഡിയോളയും റഫറിക്കെതിരെ പരാമർശം നടത്തിയിരുന്നു. എന്തായാലും മത്സരത്തിൽ വിജയം കൈവിട്ട മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്.

You Might Also Like