ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തണമെങ്കില്‍ ഇക്കാര്യം ചെയ്യണം, പൃത്ഥിയോട് വിചിത്ര ആവശ്യവുമായി സെലക്ടര്‍മാര്‍

Image 3
CricketIPL

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ തിരിച്ചെത്തണമെങ്കില്‍ പുത്ഥി ഷാ ശരീര ഭാഗം കുറയ്ക്കേണ്ടി വരുമെന്ന് ദേശീയ സെലക്ടര്‍ര്‍. പൃത്ഥി ഷായെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്കും ഇംഗ്ലീഷ് പര്യടനത്തിലേക്കുമുളള ടീമിലേക്ക് പരിഗണിക്കാതിരിക്കാനുളള കാരണം ബി.സി.സി.ഐ വൃത്തങ്ങങ്ങളാണ് സെലക്ടര്‍മാരെ ഉദ്ദരിച്ച് വെളിപ്പെടുത്തിയത്.

‘പൃത്ഥി ശരീര ഭാരം കുറയ്ക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയില്‍ ഫീല്‍ഡിംഗിനിടെ അദ്ദേഹത്തിന് ഏകാഗ്രത പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയപ്പോള്‍ മുതല്‍ ഷാ കഠിനാധ്വാനം ചെയ്യുകയാണ്. റിഷഭ് പന്താണ് ഷായ്ക്ക് മുന്നിലുള്ള ഉത്തമ ഉദാഹരണം. ഏതാനും മാസങ്ങള്‍കൊണ്ട് പന്തിന് കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കാന്‍ കഴിയുമെങ്കില്‍ പൃഥ്വിക്കും സാധിക്കും’ ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

നേരത്തെ ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കിയ പൃത്ഥിയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായുമുള്ള ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിലേയും ഐ.പി.എല്ലിലേയും മികച്ച പ്രകടനം താരത്തിന്റെ തിരിച്ചുവരവിന് സഹായകരമായില്ല.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായുമുള്ള ടീമിലേക്ക് ബാക്കപ്പ് താരമായി പോലും സെലക്ടര്‍മാര്‍ പൃഥ്വി ഷായെ പരിഗണിച്ചിട്ടില്ല. ബാക്കപ്പ് ഓപ്പണറായി ബംഗാളിന്റെ അഭിമന്യൂ ഈശ്വരനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ടീമില്‍ നാല് ഓപ്പണര്‍മാരാണ് ഇപ്പോളുള്ളത്. രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, മയാംഗ് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് അവര്‍. ഇതില്‍ രാഹുലിന് തന്റെ ഫിറ്റ്നെസ്സ് തെളിയിച്ചാല്‍ മാത്രമേ ടീമിനൊപ്പം തിരിക്കാനാവൂ.