അഫ്ഗാന്‍ ലോകകപ്പ് നേടിയാലേ വിവാഹം കഴിക്കൂ, പ്രതിജ്ഞയുമായി റാഷിദ് ഖാന്‍

Image 3
Cricket

അഫഗാന്‍ ക്രിക്കറ്റില്‍ ലോകകപ്പ് നേടിയാല്‍ മാത്രമേ താന്‍ വിവാഹം കഴിക്കൂവെന്ന് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ആസാദി റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് റാഷിദ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിന്റെ പ്രസ്താവനക്ക് പിന്നാലെ ട്രോളുകളുമായി ആരാധകര്‍ രംഗത്തെത്തി. ട്വിറ്ററില്‍ ട്രോളുകള്‍ വൈറലായി പ്രചരിക്കുകയാണ്.

‘അഫ്ഗാനിസ്ഥാന്‍ ഒരിക്കലെങ്കിലും ഐസിസി ലോക കപ്പ് നേടിയ ശേഷം മാത്രമേ എന്റെ വിവാഹനിശ്ചയവും വിവാഹവും സംഭവിക്കൂ.’ എന്നാണ് റാഷിദ് പറഞ്ഞിരിക്കുന്നത്.

വിവാഹം കഴിക്കാതിരിക്കാനുള്ള റാഷിദിന്റെ സൂത്രമാണ് ഇതെന്ന് ചിലര്‍ പറയുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ അവസ്ഥയാകുമെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

നിലവില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടി-20 ബൗളറാണ് 21കാരനായ റാഷിദ് ഖാന്‍. ഒരു 50 ഓവര്‍ ലോകകപ്പും ഒരു ടി-20 ലോകകപ്പും റാഷിദ് ഖാന്‍ അഫ്ഗാനിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്. ആകെ രണ്ട് 50 ഓവര്‍ ലോകകപ്പുകളും 4 ടി-20 ലോകകപ്പുകളും കളിച്ച അഫ്ഗാനിസ്ഥാന് ഇതുവരെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.

https://twitter.com/M_a_h_iiii/status/1282197198277492737?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1282197198277492737%7Ctwgr%5E&ref_url=https%3A%2F%2Fwww.twentyfournews.com%2F2020%2F07%2F13%2Fwill-get-married-once-afghanistan-lift-world-cup.html

കഴിഞ്ഞ വര്‍ഷം അഫ്ഗാന്‍ ബംഗ്ലാദേശിനെ ടെസ്റ്റില്‍ തോല്‍പ്പിച്ചപ്പോള്‍ റാഷിദായിരുന്നു ക്യാപ്റ്റന്‍. ഇതോടെ ടെസ്റ്റ് വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡും റാഷിദ് സ്വന്തമാക്കി. ഐ.പി.എല്ലിലെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായ റാഷിദ് ബിഗ് ബാഷ് ലീഗിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിച്ചിട്ടുണ്ട്.