തകര്‍ത്തടിച്ച് കേരളം, ജാര്‍ഖണ്ഡിനെതിരെ കൂറ്റന്‍ സ്‌കോറിലേക്ക്

രഞ്ജിയില്‍ ജാര്‍ഖണ്ഡിനെതിരെ മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് കേരളം. രണ്ടാം ദിനം ഡ്രിംഗ്‌സിന് പിരിയുമ്പോള്‍ കേരളം ആറ് വിക്കറ്റിന് 332 റണ്‍സ് എന്ന നിലയിലാണ്. ആറിന് 276 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന് കേരളം കൂടുതല്‍ നഷ്ടങ്ങളില്ലാതെയാണ് മുന്നേറുന്നത്.

കേരളത്തിനായി ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അക്ഷയ് ചന്ദ്രനും സിജുമോന്‍ ജോസഫും അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. അക്ഷയ് 136 പന്തില്‍ അഞ്ച് ഫോറടക്കം 62 റണ്‍സ് നേടി ബാറ്റിംഗ് തുടരുമ്പോള്‍ സിജുമോന്‍ ജോസ് 106 പന്തില്‍ എഠട്് ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സുമായി ക്രീസിലുണ്ട്.

ഇരുവരും ഏഴാം വിക്കറ്റില്‍ ഇതുവരെ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോറാണ് കേരളം സ്വപ്‌നം കാണുന്നത്.

നേരത്തെ ഒന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് കേരളം നേടിയിരുന്നത്. അര്‍ധ സെഞ്ച്വറി നേടിയ രോഹണ്‍ പ്രേം, രോഹണ്‍ എസ് കുന്നുമ്മല്‍, സഞജു സാംസണ്‍ എന്നിവരാണ് കേരളത്തിന് തരക്കേടില്ലാത്ത സ്‌കോറിലേക്ക് നയിച്ചത്.

കേരളത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹണ്‍ പ്രേമും രോഹണ്‍ കുന്നുമ്മലും നല്‍കിയത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടിയതോടെ 90 റണ്‍സ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. രോഹണ്‍ പ്രേം 201 പന്തില്‍ ഒന്‍പത് ഫോറടക്കം 79 റണ്‍സെടുത്തപ്പോള്‍ രോഹണ്‍ കുന്നുമ്മല്‍ 71 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 50 റണ്‍സെടുത്ത് പുറത്തായി.

എന്നാല്‍ പിന്നീട് കേരളത്തന് തുരുതുരെ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. ഷോണ്‍ റോഗര്‍ (1), സച്ചന്‍ ബേബി (0) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. പിന്നീടാണ് നായകന്റെ പ്രകടനവുമായി സഞ്ജു സാംസനെത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷം രഞ്ജി കളിക്കാനെത്തിയ സഞജു അതിവേഗം റണ്ണടിച്ച് കൂട്ടുകയായിരുന്നു. 1-8 പന്തില്‍ നാല് ഫോറും ഏഴ് സിക്സും സഹിതം 72 റണ്‍സാണ് സഞ്ജു നേടിയത്. ഇതാണ് കേരള സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ഇതിനിടെ ജലജ് സക്സേന മൂന്ന് പന്തില്‍ റണ്ണൊന്നും എടുക്കാതെ മടങ്ങി. ജാര്‍ഖണ്ഡിനായി ഷഹ്ബാസ് നദീം 29 ഓവറില്‍ 108 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉക്രാഷ് സിംഗ് രണ്ട് വിക്കറ്റുമെടുത്തു.

 

You Might Also Like