രണ്ട് തകര്‍പ്പന്‍ മാറ്റങ്ങളുമായി ഡല്‍ഹി, സഞ്ജുവും കൂട്ടരും ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ്് നായകന്‍ റിഷഭ് പന്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടില്‍ തന്നെയാണ് മത്സരം നടക്കുന്നത്്.

ഡല്‍ഹി നിരയില്‍ പ്രധാനമായും രണ്ട് മാറ്റമുണ്ട്. ആദ്യ മത്സരത്തില്‍ പരിക്കേറ്റ വെറ്ററല്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം മുകേഷ് കുമാറും പുറം വേദന കൊണ്ട് വിശ്രമം അനുവദിച്ച ഷായ് ഹോപ്പിന് പകരം ആന്റിച്ച് നോര്‍ജേയും ഡല്‍ഹി നിരയില്‍ ഇടം പിടിച്ചു. രാജസ്ഥാന്‍ നിരയില്‍ ആദ്യ മത്സരം കളിച്ച അതേ ടീമിനെ തന്നെയാണ് അണിനിരത്തുന്നത്.

രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ നയിക്കുന്ന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ മത്സരിക്കുന്ന മലയാളിതാരം സഞ്ജു സാംസണും റിഷഭ് പന്തും നേര്‍ക്കുനേര്‍. കാറപകടത്തിലേറ്റ ഗുരുതര പരിക്കിനെ അതിജീവിച്ചെത്തിയ പന്ത് തന്നെയാണ് രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിലും ശ്രദ്ധാകേന്ദ്രം.

പഞ്ചാബിനെതിരെ പന്ത് 18 റണ്‍സില്‍ മടങ്ങിയപ്പോള്‍ ഡല്‍ഹി നാല് വിക്കറ്റിന് തോറ്റു. സഞ്ജു 52 പന്തില്‍ 83 റണ്‍സുമായി. തകര്‍ത്തടിച്ച ആദ്യ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ രാജസ്ഥാന്‍ സ്വന്തമാക്കിയത് 20 റണ്‍സ് ജയം. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷായ് ഹോപ്പ് എന്നിവരടങ്ങിയ മുന്‍നിര ക്രീസിലുറച്ചാലേ ഡല്‍ഹിക്ക് രക്ഷയുള്ളൂ. രാജസ്ഥാന്‍ റോയല്‍സിനെതിരെ 170 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ബാറ്റിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ.

Rajasthan Royals: 1 Jos Buttler, 2 Yashasvi Jaiswal, 3 Sanju Samson (capt, wk), 4 Riyan Parag, 5 Shimron Hetmyer, 6 Dhruv Jurel, 7 R Ashwin, 8 Trent Boult, 9 Avesh Khan, 10 Sandeep Sharma, 11 Yuzvendra Chahal

RR Impact Subs list: Rovman Powell, Nandre Burger, Tanush Kotian, Shubham Dubey, Kuldeep Sen

Delhi Capitals: 1 David Warner, 2 Mitchell Marsh, 3 Ricky Bhui, 4 Rishabh Pant (capt, wk), 5 Tristan Stubbs, 6 Axar Patel, 7 Sumit Kumar, 8 Kuldeep Yadav, 9 Anrich Nortje, 10 Khaleel Ahmed, 11 Mukesh Kumar

DC Impact Subs list: Abhishek Porel, Jake Fraser-McGurk, Pravin Dubey, Kumar Kushgara, Rasikh Dar

You Might Also Like