; )
ഇന്ത്യയുടെ ഇടക്കാല പരിശീലകനായി രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് ദ്രാവിഡ് ഇന്ത്യയുടെ ഇടക്കാല പരിശീലകനാകുന്നത്. ന്യൂസിലന്‍ഡ് ഇന്ത്യന്‍ പര്യടനത്തിനെത്തുമ്പോള്‍ ടീം ഇന്ത്യയെ പരിശീലിപ്പിക്കുന്നത് ദ്രാവിഡ് ആയിരിക്കുമത്രെ.
ശാസ്ത്രിക്ക് പകരം ഈ സ്ഥാനത്തേക്ക് മറ്റൊരു ഇന്ത്യക്കാരന്‍ വരുന്നതിലാണ് ബിസിസിഐക്ക് താത്പര്യം. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാനുള്ള താത്പര്യം ബിസിസിഐ വ്യക്തമാക്കി എങ്കിലും ദ്രാവിഡ് നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഇടക്കാല പരിശീലകന്‍ ആകണം എന്ന ആവശ്യം ബിസിസിഐ വെച്ചിരിക്കുന്നത്.
നിലനില്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ തലവന്‍ ദ്രാവിഡ് ആണ്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡ് പരിശീലകന്റെ ചുമതല ഏറ്റെടുത്തിരുന്നു. ട്വന്റി20 ലോകകപ്പിന് പിന്നാലെയാണ് ന്യൂസിലാന്‍ഡിന് എതിരായ പരമ്പര. രണ്ട് ടെസ്റ്റും മൂന്ന് ട്വന്റി20യുമാണ് ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്നത്.
ഈ വര്‍ഷം ഓസ്ട്രേലിയയിലേക്കും ഇന്ത്യ പോകുന്നുണ്ട്. രവി ശാസ്ത്രിക്കൊപ്പം ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവരുടെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള കരാറും അവസാനിക്കും. ഈ സാഹചര്യത്തില്‍ രാഹുല്‍ ദ്രാവിഡിനെ പോലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തി എത്തുന്നതാവും ഉചിതം എന്ന് ബിസിസിഐ കണക്ക് കൂട്ടുന്നു.
നിലവില്‍ ഇന്ത്യന്‍ പരീശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടില്ല. എന്നാല്‍ അനില്‍ കുംബ്ലേ, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെ ബിസിസിഐ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ മുന്‍ താരം മഹേല ജയവര്‍ധനയെ ബിസിസിഐ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും സൂചനയുണ്ട്. ടോം മൂഡിയാണ് ഇ്ന്ത്യന്‍ പരിശീലകനാകാന്‍ ലക്ഷ്യമിട്ട് നടക്കുന്ന മറ്റൊരാള്‍.