ലൈക്ക് വാങ്ങാൻ ‘ഭീമൻ മീനിനോട്’ ക്രൂരത; ചെൽസി താരം വിമശനക്കടലിൽ

Image 3
EPL

ചൂണ്ടയിട്ടു പിടിച്ച ഭീമൻ മീനിനോട് ക്രൂരത കാണിച്ച ചെൽസി താരം ക്രിസ്ത്യൻ പുലിസിച് വിമർശനക്കടലിൽ. ഒരു ഭീമൻ ‘ഗോലിയാത്’ മീനിനെ ചൂണ്ടയിട്ടു പിടിക്കുകയും ശേഷം അതിന്റെ തലക്ക് മുകളിലൂടെ പുലിസിച് ബോൾ ‘ജെഗിൾ’ ചെയ്യുകയും ചെയ്യുന്ന വീഡിയോ ഇൻറർനെറ്റിൽ വൈറലായതിനു പിന്നാലെയാണ് താരത്തിന്റേത് അതിരുവിട്ട തമാശയാണെന്ന് വിമർശനം ശക്തമായത്.


ഒരു ഫിഷിങ് ബോട്ടിൽ ഭീമൻ ‘ഗോലിയാത്’ മീനിനെ ചൂണ്ടയിൽ കൊരുത്തിട്ട് അതിന്റെ തലക്ക് മുകളിലൂടെ ബോൾ അമ്മാനമാടുകയായിരുന്നു താരം. തുടർന്ന് കാൽ തെറ്റി താരം മീനിന്റെ തലക്ക് മുകളിലേക്ക് വീഴുന്നതും വിഡിയോയിൽ കാണാം.

കേവലം സോഷ്യൽ മീഡിയ ദൃശ്യതക്കായി ഒരു മിണ്ടാപ്രാണിയോട് പുലിസിച് കാണിച്ചത് ക്രൂരതയാണെന്ന വിമർശനം ‘ബ്ലൂ പ്ലാനറ്റ് സൊസൈറ്റി’ എന്ന മൃഗാവകാശ സംഘടനയാണ് ആദ്യം ഉന്നയിച്ചത്. പിന്നാലെ ഇന്റർനെറ്റ് ഒന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു.


കൂടുതകളായും ലാറ്റിനമേരിക്കൻ തീരങ്ങളിൽ കാണപ്പെടുന്ന ഭീമൻ മീനാണ് ‘ഗോലിയാത് ഗ്രൂപ്പർ’. വംശനാശ ഭീഷണി നേരിടുന്നില്ലെങ്കിലും പ്രത്യുത്പാദന നിരക്ക് കുറവായതിനാൽ പലരാജ്യങ്ങളിലും ‘സംരക്ഷിത’ വിഭാഗങ്ങളിൽ പെടുത്തി വേട്ടയാടൽ നിരോധിക്കപ്പെട്ട മീനാണ് ഗോലിയാത്.