പൂജാര ദുരന്തമാകും, അവനൊന്നും ചെയ്യാനാകില്ല, തുറന്ന് പറഞ്ഞ് ഓസീസ് താരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാരയ്ക്ക് കാര്യമായ പ്രകടനമൊന്നും കാഴ്ച്ചവെക്കാനാകില്ലെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ചേതേശ്വര്‍ പുജാര. താന്‍ പുജാരയുടെ വലിയ ആരാധകനാണെന്നും എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ തിളങ്ങാന്‍ പൂജാരയ്ക്ക് സാധിച്ചേക്കില്ലയെന്നും ബ്രെയ്റ്റ് ലീ നിരീക്ഷിക്കുന്നു.

ടെസ്റ്റില്‍ ഇന്ത്യയുടെ നിര്‍ണായക ബാറ്റ്സ്മാനാണെങ്കിലും ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ കഴിവ് തെളിയിക്കാന്‍ പൂജാരയ്ക്ക് സാധിച്ചിട്ടില്ല. കൂടാതെ ടെസ്റ്റ് ക്രിക്കറ്റും ടി20യും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്നും ബ്രെയ്റ്റ് ലീ ചൂണ്ടിക്കാട്ടി.

‘ രണ്ടുരീതിയില്‍ ഇക്കാര്യം നിങ്ങള്‍ നോക്കികാണണം. ഒരു ഭാഗത്ത് അവന്‍ മികച്ച ക്രിക്കറ്ററാണ്. അവന്റെ കഴിവിലോ, ടെക്‌നിക്കിലോ, യാതൊരു സംശയവും നമുക്കില്ല. എന്നാല്‍ മറ്റൊരു വശം കൂടെ ചിന്തിച്ചുനോക്കൂ, ഇത് ടെസ്റ്റ് ക്രിക്കറ്റല്ല, ടി20യാണ്. 90 മിനിറ്റും 20 ഓവറുകളും കൊണ്ട് ഇതവസാനിക്കും. ‘ ബ്രെയ്റ്റ് ലീ പറഞ്ഞു.

” ടി20 ക്രിക്കറ്റില്‍ എത്രയും വേഗം നേടാന്‍ സാധിക്കുമോ അത്രയും വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യണം. എന്നാലത് സമ്മര്‍ദ്ദഘട്ടങ്ങളില്‍ ചെയ്യാന്‍ അവന് സാധിക്കുമോ ? ചിലപ്പോള്‍ സാധിച്ചേക്കാം. ഓസ്‌ട്രേലിയന്‍ സിരീസില്‍ അവന്‍ ഒരുപാട് സമയം ബാറ്റ് ചെയ്യുന്നത് നമ്മള്‍ കണ്ടു, അതുകൊണ്ട് തന്നെ ഇത് രസകരമായ പ്രവചനമാണ്. ഈ ഫോര്‍മാറ്റില്‍ അവന് തിളങ്ങാന്‍ സാധിക്കുമോയെന്ന് കണ്ടുതന്നെയറിയണം. ‘ ബ്രെയ്റ്റ് ലീ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 18 ന് നടന്ന താരലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് പൂജാരയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. ഐ പി എല്ലില്‍ 30 മത്സരങ്ങളില്‍ നിന്നും 99.74 സ്ട്രൈക്ക് റേറ്റില്‍ 390 റണ്‍സ് പുജാര നേടിയിട്ടുണ്ട്. എന്നാല്‍ 2014ന് ശേഷം പൂജാര ഐപിഎല്‍ കളിച്ചിട്ടില്ല. പഞ്ചാബ് കിംഗ്‌സിനായിട്ടാണ് പൂജാര അവസാനമായി ഐപിഎല്‍ കളിച്ചത്.

You Might Also Like