ഒരു ബൗളര്‍ എന്ത് കൊണ്ട് നായകനായിക്കൂടാ, അവഗണനയില്‍ മനംനൊന്ത് ഓസീസ് പേസര്‍

ഒരു ടീമിന്റെ നായകന്‍ ഒരു ബാറ്റ്സ്മാന്‍ തന്നെയാകണമെന്ന ധാരണ എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ഓസീസ് സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ പിന്‍ഗാമിയായി കമ്മിന്‍സിനെ പിന്തുണച്ചതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

ഒരു ബോളര്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുന്നതില്‍ തെറ്റുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് കമ്മിന്‍സ് തുറന്നടിച്ചു.

‘ധാരാളം ബോളിംഗ് ക്യാപ്റ്റന്‍മാര്‍ ഉണ്ടായിട്ടില്ലെന്ന് എനിക്കറിയാം. പക്ഷെ എന്തുകൊണ്ടാണ് ക്യാപ്റ്റന്‍ ഒരു ബാറ്റ്സ്മാന്‍ ആയിക്കണമെന്ന് കരുതുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ കുറച്ച് ആളുകളുമായി സംസാരിച്ചിരുന്നു, എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ടെസ്റ്റില്‍ ഒരു ബോളര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനം നിര്‍വഹിക്കുക എളുപ്പമാണെന്ന് അവര്‍ കരുതുന്നു.’ കമ്മിന്‍സ് പറഞ്ഞു.

‘തീര്‍ച്ചയായും ബോളര്‍ ടെസ്റ്റ് മത്സരത്തിനിടെ തിരക്കിലായിരിക്കും, ബോളിങ്ങില്‍ ധാരാളം പരിശ്രമം നടത്തേണ്ടി വരും. മത്സരം അല്‍പ്പം മൃദുവായ വേഗതയില്‍ നീങ്ങുമ്പോള്‍ അവിടെ നിങ്ങള്‍ക് സമയം ലഭിക്കും. ക്ലാര്‍ക്കിന്റെ പിന്തുണ ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. എന്നാല്‍ തീര്‍ച്ചയായും ഇത് ഇപ്പോള്‍ കാര്യമാകുന്നില്ല കാരണം ഞങ്ങള്‍ക്ക് ഇപ്പോള്‍ മികച്ച ക്യാപ്റ്റന്‍മാരെ ലഭ്യമാണ്.’ കമ്മിന്‍സ് പറഞ്ഞു.

വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി കമ്മിന്‍സിനെയാണ് നിയമിച്ചിരിക്കുന്നത്. പെയ്‌നിന് ശേഷം ആര് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് ചോദിച്ചപ്പോഴാണ് ക്ലാര്‍ക്ക് കമ്മിന്‍സിനെ ചൂണ്ടിക്കാട്ടിയത്. അടുത്ത ആഷസ് സീരീസോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് പെയ്ന്‍ നേരെത്തെ അറിയിച്ചിരുന്നു.

You Might Also Like