അരങ്ങേറ്റത്തില്‍ ഞെട്ടിക്കുന്ന പ്രകടനവുമായി അബ്‌റാര്‍, ഇംഗ്ലണ്ട് പുറത്താക്കി പാകിസ്ഥാന്‍

പാകിസ്താനെതിരെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 281 റണ്‍സിന് പുറത്ത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏഴ് വിക്കറ്റ് വീഴ്ത്തിയ 24കാരന്‍ ലെഗ് സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നിലാണ് ഇംഗ്ലണ്ട് തകര്‍ന്നത്.

22 ഓവറില്‍ ഒരു മെയ്ഡിനടക്കം 114 റണ്‍സ് വഴങ്ങിയാണ് അബ്‌റാറ് ഏഴ് വിക്കറ്റ് വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ആദ്യ ഏഴ് വിക്കറ്റുകളാണ് അബ്‌റാര്‍ സ്വന്താക്കിയത്. ഇതോടെ പാക് താരം 10 വിക്കറ്റെടുത്തേയ്ക്കും എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും അത് നടന്നില്ല.

ആദ്യ സെഷനില്‍ തന്നെ 13 ഓവറുകളില്‍ നിന്ന് 5 വിക്കറ്റുകളാണ് ഈ യുവ സ്പിന്നര്‍ പിഴുതത്. മറ്റ് പാക് ബൗളര്‍മാരെ കൃത്യമായ പ്ലാനിംഗില്‍ നേരിട്ട ഇംഗ്ലീഷ് താരങ്ങള്‍ക്ക് ചിത്രത്തിലേ ഇല്ലാതിരുന്ന അഹമ്മദിന്റെ മുന്നില്‍ ചുവടു പിഴച്ചു.

രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന മറ്റൊരു യുവതാരം സാഹിദ് മഹ്മൂദ് ആണ് അവശേഷിക്കുന്ന മൂന്ന് വിക്കറ്റെടുത്തത്. 7.4 ഓവറില്‍ 63 റണ്‍സ് വഴങ്ങിയാണ് സാഹിദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

ഇംഗ്ലണ്ടിനായി ബെന്‍ ഡെക്കറ്റും ഒലി പോപ്പും അര്‍ധ സെഞ്ച്വറി നേടി. 49 പന്തില്‍ ഒന്‍പത്് ഫോറും ഒരു സിക്‌സും സഹിതമാണ് ബെന്‍ ഡെക്കെറ്റ് 63 റണ്‍സ് എടുത്തത്. ഒലി പോപ്പ് 61 പന്തില്‍ അഞ്ച് ഫോറടക്കം 60 റണ്‍സും സ്വന്തമാക്കി.

ബെന്‍ സ്‌റ്റോക്‌സ് (30) വില്‍ ജാക്‌സ് (31) മാര്‍ക്ക് വുഡ് (36*) എന്നിവരും ഇംഗ്ലണ്ടിനായി പൊരുതി. എന്നാല്‍ മറ്റാര#ക്കും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനായില്ല

You Might Also Like