സഞ്ജവിനും പന്തിനും വന്‍ തിരിച്ചടി, സിംഹാസനം തിരിച്ച് പിടിച്ച് രാഹുല്‍, പോര് മറ്റൊരു തലത്തില്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അനായാം തോല്‍പിക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് സാധിച്ചിരുന്നല്ലോ. എന്നാല്‍ പോയന്റ് പട്ടികയില്‍ യാതൊരു മാറ്റവും ഈ ജയം ഉണ്ടാക്കിയില്ല. ലഖ്‌നൗവിനേക്കാള്‍ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ് ചെന്നൈയ്ക്ക് ഉണ്ട് എന്നതാണ് കാരണം.

അതെസമയം റണ്‍വേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പട്ടികയില്‍ മാറ്റം സംഭവിച്ചു. ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടോപ് ഫൈവില്‍ നിന്ന് പുറത്തായി. മത്സരത്തില്‍ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ 53 പന്തില്‍ 82 റണ്‍സുമായി ടോപ് സ്‌കോററായതോടെ റണ്‍വേട്ടയില്‍ 286 റണ്‍സുമായി രാഹുല്‍ നാലാം സ്ഥാനത്തേയ്ക്ക് കയറി.

വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് 361 റണ്‍സുമായി തുടരുകയാണ്. രണ്ടാം സ്ഥാനത്ത് റിയാന്‍ പരാഗും(318), മൂന്നാം സ്ഥാനത്ത് രോഹിത് ശര്‍മയും (297) ആണുളളത്. ഈ നാലു പേരും ഏഴ് മത്സരങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സടിച്ചതെങ്കില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 276 റണ്‍സടിച്ച കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നാണ് റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്ത്.

രാഹുല്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ ഏഴ് കളികളില്‍ 276 റണ്‍സടിച്ചിട്ടുള്ള സഞ്ജു സാംസണ്‍ ആറാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. ഏഴ് കളികളില്‍ 263 റണ്‍സടിച്ചിട്ടുള്ള ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ഏഴാമത്. ഹെന്റിച്ച് ക്ലാസന്‍(253), ജോസ് ബട്ലര്‍(250), നിക്കോളാസ് പുരാന്‍(246) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍.

നേരത്തെ ടോപ് 10ല്‍ ഉണ്ടായിരുന്ന റിഷഭ് പന്ത് 210 റണ്‍സുമായി പത്തൊമ്പതാം സ്ഥാനത്തേക്ക് വീണപ്പോള്‍ 226 റണ്‍സുള്ള ദിനേശ് കാര്‍ത്തിക് 17-ാം സ്ഥാനത്തുണ്ട്.

You Might Also Like