ഞാന്‍ ആരേയും കണ്ടിട്ടില്ല, ലോകകപ്പ് ടീം തെരഞ്ഞെടുപ്പ് തള്ളി രോഹിത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ കഴിഞ്ഞ ദിവസം ഇന്ത്യയയുടെ 20 അംഗ ടീം എന്ന പേരില്‍ ഒരു ലിസ്റ്റ് പുറത്ത് വന്നിരുന്നല്ലോ. പ്രമുഖ വാര്‍ത്ത ഏജന്‍സി പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍്ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യ തള്ള രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ.

ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി പ്രത്യേക യോഗം ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നായകന്‍ തള്ളിക്കളഞ്ഞു. ജൂണില്‍ ടി20 ലോകപ്പ് നടക്കാനിരിക്കെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, രോഹിത് എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

ഇക്കാര്യത്തെ കുറിച്ചുളള ചോദ്യങ്ങള്‍ കേട്ടപ്പോള്‍ രോഹിത്ത് ചിരിക്കുകയായിരുന്നു. താന്‍ ആരുമായും ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നു രോഹിത് വ്യക്തമാക്കി.

‘ഞാന്‍ ആരെയും കണ്ടിട്ടില്ല. അജിത് അഗാര്‍ക്കര്‍ ദുബായിയില്‍ എവിടെയോ ഗോള്‍ഫ് കളിക്കുന്നു. രാഹുല്‍ ദ്രാവിഡ് തന്റെ കുട്ടി ബംഗളൂരുവില്‍ കളിക്കുന്നത് കാണുകയാണ്.’

‘സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഇന്നത്തെ കാലത്ത് രാഹുലോ, അജിത്തോ, ബിസിസിഐയിലെ ആരെങ്കിലുമോ ക്യാമറയ്ക്ക് മുന്നില്‍ വന്ന് സംസാരിച്ചാല്‍ മാത്രം വിശ്വസിക്കുക. അതല്ലാത്തതെല്ലാം വ്യാജമാണ്’ രോഹിത് വ്യക്തമാക്കി.

ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പിനു തുടക്കമാകുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് പോരാട്ടം അരങ്ങേറുന്നത്. ഈ മാസം അവസാന ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ഇന്ത്യ പ്രഖ്യാപിക്കും.

You Might Also Like