രോഹിത്തിനെ ഇംപാക്റ്റ് പ്ലെയറാക്കുന്നു, അടിതീര്‍ക്കാന്‍ ‘പൂഴിക്കടകന്‍’ പ്രയോഗിക്കാന്‍ മുംബൈ

ഐപിഎല്ലിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ഹോട്ട് ടോപിക്ക് മുംബൈ ഇന്ത്യന്‍സിലെ തമ്മിലടിയാണ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നപ്പോള്‍ മുതല്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ നീറുകയാണ്. ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഈ പ്രശം അതിരൂക്ഷമായി.

മുന്‍ നായകനും ഇതിഹാസവുമായ രോഹിത് ശര്‍മയെ ഹാര്‍ദിക് പാണ്ഡ്യ അപമാനിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ടോസിടാനെത്തിയ ഹാര്‍ദിക്കിനെ കാണികള്‍ കൂവുകയും നായ മൈതാനത്തെത്തിയപ്പോള്‍ ഹാര്‍ദിക് എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇന്ത്യന്‍ താരത്തിനെതിരേ ഇന്ത്യന്‍ കാണികള്‍ ഇത്തരത്തില്‍ പെരുമാറുന്നത് ഇതാദ്യമായാണ്.

രോഹിത്തിനെ ഹാര്‍ദിക് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിച്ചതും വലിയ വിമര്‍ശനത്തിന് കാരണായി. മത്സരശേഷം ഹാര്‍ദിക് പാണ്ഡ്യയോട് രോഹിത് ദേഷ്യപ്പെടുകയും ചെയ്തതോടെ വിവാദം കത്തിപ്പടര്‍ന്നു.

ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ മുംബൈ കളിക്കാനിറങ്ങുമ്പോഴും വലിയ പ്രതിഷേധം ഹാര്‍ദിക്കിനെതിരേ വീണ്ടും ഉണ്ടായേക്കാം. അതിനിടെ മുംബൈ ഡ്രസിങ് റൂമിലും ചേരി തിരിവുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ എങ്ങനെ മുംബൈക്കുള്ളിലെ പ്രശ്നങ്ങള്‍ തീര്‍ക്കാമെന്നതാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. മാനേജുമെന്റ് പൂര്‍ണ്ണമായും ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കൊപ്പമാണ് ഈ സാഹചര്യത്തില്‍ രോഹിത്തിനെ ഈ സീസണില്‍ ഇംപാക്റ്റ് പ്ലെയറാക്കുന്നതിന്റെ സാധ്യതയാണ് മാനേജുമെന്റ് ആലോചിക്കുന്നത്. ഇത് കളിക്കളത്തിലെ പരസ്യപ്പോരിന് അവസാനം കുറിയ്ക്കുമെന്നാണ് മാനേജുമെന്റ് വിലയിരുത്തുന്നത്.

എന്നാല്‍ ഇത്തരമൊരു മാറ്റം വരുത്തിയാല്‍ ആരാധകര്‍ അംഗീകരിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. രോഹിത് ഇംപാക്ട് പ്ലയറായാല്‍ ഹാര്‍ദിക്കിനെതിരേ കൂടുതല്‍ വിമര്‍ശനം ഉയരുമെന്നുറപ്പാണ്.

You Might Also Like