ലോകത്തിലെ ഭാവി ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരവും

ലോകത്തിലെ ഭാവി ഫുട്‌ബോള്‍ താരങ്ങളുടെ പട്ടിക പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ഗാര്‍ഡിയന്‍ പുറത്ത് വിട്ടപ്പോള്‍ പട്ടികയില്‍ ഇന്ത്യക്കാരനും ഇടംപിടിച്ചു. പഞ്ചാബില്‍ നിന്നുളള 17കാരന്‍ ബികാഷ് യുമ്‌നമാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ കൗമാര താരം.

ഇതാദ്യമായാണ് ഇങ്ങനെയൊരു പട്ടികയില്‍ ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഇടംപിടിയ്ക്കുന്നത്. യൂത്ത് ലെവലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരമാണ് ബികാഷ് എന്നാണ് ഗാര്‍ഡിയന്‍ വിലയിരുത്തുന്നത്. കളി നന്നായി റീഡ് ചെയ്യുന്ന താരം പന്തടക്കത്തിലും പേസിലും ലോംഗ് ത്രോ എറിയാനുളള കഴിവിലുമെല്ലാം മികച്ചു നില്‍ക്കുന്നതായി ഗാര്‍ഡിയന്‍ വിലയിരുത്തുന്നു.

എല്ലാ വര്‍ഷവും 60 ഭാവിവാ?ഗ്ദാനങ്ങളായുള്ള താരങ്ങളുടെ പട്ടികയാണ് ഗാര്‍ഡിയന്‍ തയ്യാറാക്കുന്നത്. പി.എസ്.ജിയുടെ സാവി സിമണ്‍സ്, റയല്‍ മഡ്രിഡിന്റെ ഇസ്രയേല്‍ സാലസാര്‍ തുടങ്ങിയവരുള്‍പ്പെടുന്ന പട്ടകയിലാണ് പ്രതിരോധതാരമായ ബികാഷും ഇടം പിടിച്ചിരിക്കുന്നത് എന്നകാണ് ഏറെ ശ്രദ്ധേയം.

മണിപ്പൂരി സ്വദേശിയായ ബികാഷ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് ലോണില്‍ പോയി ഇന്ത്യന്‍ ആരോസിനായി കഴിഞ്ഞ ഐ-ലീഗ് സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ ബികാഷ് കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായും ബികാഷ് ജഴ്‌സിയണിയുന്നു.

You Might Also Like