സഞ്ജുവറിയാന്‍, ലങ്കന്‍ പര്യടനത്തിനുളള സമയവും തീയതികളും പ്രഖ്യാപിച്ചു

Image 3
CricketIPL

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യ നടത്തുന്ന ശ്രീലങ്കന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മൂന്നു വീതം ഏകദിന ടി20 മത്സരങ്ങളടങ്ങിയ പരമ്പരകളാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക.

ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 19 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചയ്യ്ക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക.

ടി20 മത്സരങ്ങള്‍ ജൂലൈ 22, 24,27 തിയതികളില്‍ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. എല്ലാ മത്സരങ്ങളും കൊളംബോയിലെ പ്രേമദാസാ സ്റ്റേഡിയത്തിലാവും നടക്കുക.

യുവനിരയ്ക്ക് വ്യക്തമായ മുന്‍തൂക്കമുള്ള ഒരു ടീമിനെയാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ അണിനിരത്താന്‍ പോകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന യുവതാരങ്ങളെ ടീമിലുള്‍പ്പെടുത്തിയാവും ലങ്കയിലേക്ക് ഇന്ത്യ പറക്കുക.

ടി20 ലോകകപ്പിന് മുമ്പ് യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ കയറിപറ്റാനുളള സുവര്‍ണാവസരമാണ് ഈ പരമ്പര. അതിനാല്‍ തന്നെ സഞ്ജുവടക്കമുളള താരങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പര്യടനത്തെ നോക്കികാണുന്നത്.