ടി20 ലോകകപ്പ്, സഞ്ജു ഇന്ത്യന്‍ ടീമില്‍, ലോകകപ്പിനുളള നീലപ്പടയിങ്ങനെ

ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പിനുളള ഇന്ത്യന്‍ സാധ്യത ടീം പുറത്തത്. ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്ന 20 അംഗ ടീമിന്റെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ഈ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്ന 20 അംഗ ടീമില്‍ 15 പേര്‍ പ്രധാന സ്‌ക്വാഡിലും അഞ്ച് പേര്‍ സ്റ്റാന്‍ഡ് ബൈ ആയും ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ അവസാന ആഴ്ച്ച ഈ ടീമിനെ സെലക്ടര്‍മാര്‍ ഔദ്യോഗികമായും പ്രഖ്യാപിക്കും. ഇനി ആരെല്ലാമാണ് പ്രധാന ടീമിലെത്തുക എന്നതാണ് അറിയാനുളളത്.

രോഹിത്ത് ശര്‍മ്മ നയിക്കുന്ന ടീമില്‍ വിരാട് കോഹ്ലിയും ഉള്‍പ്പെട്ടിട്ടുണ്ട്. യശ്വസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് പ്രധാന ബാറ്റര്‍മാര്‍. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കീപ്പര്‍ മാര്‍. റിങ്കു സിംഗ്, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ശിവം ദുബെ എന്നിവരെ ഫിനിഷര്‍മാരായും രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായും ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

കുല്‍ദീപ് യാദവ്, യ്‌സ് വേന്ദ്ര ചഹല്‍ രവി ബിഷ്‌നോയ് എന്നിവരാണ് സ്പിന്നര്‍മാര്‍. ജസ്പ്രിത് ഭുംറ, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിംഗ് ആവേശ് ഖാന്‍ എന്നിവരാണ് പേസര്‍മാര്‍.

TEAM:

Rohit Sharma (C), Virat Kohli, Yashasvi Jaiswal, Shubman Gill, Suryakumar Yadav, Rinku Singh, Hardik Pandya, Rishabh Pant, KL Rahul, Sanju Samson, Ravindra Jadeja, Shivam Dube, Axar Patel, Kuldeep Yadav, Yuzvendra Chahal, Ravi Bishnoi, Jasprit Bumrah, Mohammed Siraj, Arshdeep Singh, Avesh Khan

 

You Might Also Like