മുറിവേറ്റവനാണ് ഹാര്‍ദ്ദിക്ക്, കലിപ്പ് മുഴുവന്‍ പഞ്ചാബിനോട് തീര്‍ക്കാനൊരുങ്ങുന്നു

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടം നടക്കുമ്പോള്‍ എല്ലാ കണ്ണുകളും മുംബൈ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ മേലാണ്. നിലവില്‍ ഏറ്റവും മോശം ഫോമിലൂടെയാണ് ഹാര്‍ദ്ദിക്ക് കടന്ന് പോകുന്നത്. പ്രത്യേകിച്ച് ബൗളിംഗില്‍. ഈ സാഹചര്യത്തില്‍ ഹാര്‍ദ്ദിക്കിനെ ലോകകപ്പിനുളള പ്രധാന ടീമിലേക്ക് പരിഗണിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ഹാര്‍ദിക് ഇന്ന് പന്തെറിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹാര്‍ദ്ദിക്കിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിനുളള മറുപടി ഇന്നുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്.

ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും പ്രധാന കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കഴിഞ്ഞ ആഴ്ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഐപിഎല്ലില്‍ സ്ഥിരമായി പന്തെറിഞ്ഞാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിലെടുത്താല്‍ മതി എന്നാണ് മൂവരും തീരുമാനിച്ചിരി്കകുന്നത്.

പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി. തുല്യ ദുഖിതരാണ് മുംബൈയും പഞ്ചാബും. ആറ് കളിയില്‍ നാലിലും തോറ്റു. പോയിന്റ് പട്ടികയില്‍ ഇരുടീമുകളേയും വേര്‍തിരിക്കുന്നത് പഞ്ചാബിന്റെ മെച്ചപ്പെട്ട റണ്‍നിരക്ക്. ചുമലിന് പരിക്കേറ്റ ശിഖര്‍ ധവാന്റെ അഭാവത്തില്‍ സാം കറണ്‍ ഇന്നും പഞ്ചാബിനെ നയിക്കും.

 

You Might Also Like