ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ നഷ്ടമാണവന്‍, ഒരു വേദന നട്ടെല്ലിലൂടെ കടന്ന് പോകുന്നു

ധനേഷ് ദാമോദരന്‍

ഐപിഎല്ലിലെ എല്‍ക്ലാസിക്കോ മാച്ചുകളില്‍ കഴിഞ്ഞ കുറെ സീസണുകളിലായി മുംബൈ ആയിരുന്നു മുന്നിലെങ്കില്‍ ഇത്തവണ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ബാലന്‍സ്ഡ് ആയി തുടര്‍ച്ചയായി ജയിച്ചു വരുന്ന ചെന്നൈക്ക് സീസണില്‍ ബാലന്‍സ് തെറ്റി കിടക്കുന്ന മുംബൈയുടെ മേല്‍ ഒരു ആധിപത്യം കാണാമായിരുന്നു .

ഇന്നിങ്‌സിന്റെ നാലാം പന്തില്‍ കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ ഗെയ്ക്ക് വാദ് മടങ്ങുമ്പോള്‍ ചിരിച്ച മുംബൈയുടെത് മാച്ചി ലെ ആദ്യ ചിരിയും അവസാന ചിരിയും എന്ന പോലെയാണ് പിന്നീട് കണ്ട രംഗങ്ങള്‍ .അടുത്ത പിന്നീടുള്ള 61 പന്തുകളില്‍ ഡുപ്ലസിസ്സും മോയിന്‍ അലിയും പിരിയുന്നതോടെ കൂട്ടിച്ചേര്‍ത്തത് 112 റണ്‍സായിരുന്നു. അതിനിടെ അപ്രതീക്ഷിതമായി മറ്റ് കളികളില്‍ കാണാത്തവിധം ബുംറ ഓവറില്‍ 12 റണ്‍സ് വെച്ചും രാഹുല്‍ ചഹര്‍ ഓവറില്‍ 10 റണ്‍സും വെച്ച് വഴങ്ങുന്നതും കണ്ടു .

മോയിന്‍ അലി എന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടറെ എല്ലാവരും ഒരു ശരാശരി ഓള്‍റൗണ്ടര്‍ മാത്രമാണ് കരുതുന്നത്. എന്നാല്‍ റെയ്‌നയ്ക്കും റായിഡുവിനും മേലെ അദ്ദേഹത്തെ വണ്‍ വണ്‍ പോസിഷനില്‍ പരീക്ഷിക്കുമ്പോള്‍ നെറ്റിചുളിച്ചവരെ തികച്ചും അത്ഭുതപ്പെടുത്തി അയാള്‍ ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരമെന്ന പദവിയിലേക്ക് ഉയരുകയാണ് .ടീമില്‍ വലിയ താരങ്ങള്‍ ഉണ്ടായിട്ട് കാര്യമില്ല അവരെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് മറ്റു ടീമുകള്‍ ചെന്നൈയില്‍ നിന്ന് കണ്ടുപഠിക്കണം.

ഇന്റര്‍നാഷണല്‍ ടി20 ല്‍ ആകെ 392 റണ്‍സും 17 വിക്കറ്റുകളും മാത്രം സ്വന്തമായുള്ള മോയിന്‍ പക്ഷേ ഐപിഎല്ലില്‍ ചെന്നൈക്കായി മിന്നി തിളങ്ങുകയാണ് .വെറും 36 പന്തില്‍ 5 ഫോറും 5 സിക്‌സും അടക്കം 58 റണ്‍സാണ് അലി . നേടിയത് അതായത് 58 ല്‍ 50 ഉം ബൗണ്ടറികളിലൂടെ .മോയിന്‍ തുടര്‍ച്ചയായി സ്ഥിരതയോടെ അതിവേഗം റണ്ണുകള്‍ നേടിയെടുക്കുന്നത് ചെന്നൈയുടെ ഇതുവരെയുള്ള വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു. അതിന്റെ മൂര്‍ദ്ധന്യ ഭാവമായിരുന്നു മുംബൈ ക്കെതിരെ കണ്ടത് .

ഒരു ഹാര്‍ഡ് ഹിറ്റിംഗ് ഷോ ക്കു പിന്നാലെ അതിനേക്കാള്‍ വലിയ ഷോ പോലെയാണ് പരിചയസമ്പന്നനായ ഡുപ്‌ളസിസ് കാഴ്ചവച്ചത്. പ്രായം കൂടുംതോറും വീര്യം കൂടുന്ന ഡുപ്‌ളസിസ് സ്വപ്നസമാനമായാണ് ബാറ്റ് ചെയ്യുന്നത്. വെറും 28 പന്തില്‍ 4 സിക്‌സറുകള്‍ സഹിതം 50 ലെത്തിയത് .തന്റെ പ്രതാപകാലത്ത് പോലും കാണിക്കാത്ത ഒരു ഷോ ആണ് എന്ന് വേണമെങ്കില്‍ പറയാം .

12 ആം ഓവറില്‍ ഡുപ്‌ളസിയും റെയ്‌നയും തുടരെത്തുടരെ നഷ്ടപ്പെടത് മാത്രമായിരുന്നു മുംബൈയ്ക്ക് എന്തെങ്കിലും ഒരു ആശ്വാസം നല്‍കിയത് .എല്ലാ ബൗളര്‍മാരും തല്ലുകൊള്ളികളായപ്പോള്‍ 2 ഓവറില്‍ 12 റണ്‍സിന് 2 വിക്കറ്റെടുത്ത പൊള്ളാര്‍ഡ് അപ്രതീക്ഷിതമായി മിടുക്ക് കാണിച്ച് ചെന്നൈയുടെ സ്‌കോറിങ് റേറ്റ് 10 ല്‍ താഴേക്ക് നയിച്ചെങ്കിലും 16 ഓവര്‍ എത്തുമ്പോഴേക്കും ഗിയര്‍ മാറ്റിയ റായിഡു സ്ഥിതിഗതികള്‍ പഴയ പോലെയാക്കി .

നിങ്ങള്‍ കണ്ടതിനേക്കാള്‍ വലിയ ഷോ ആണ് വരാനുള്ളത് എന്ന തരത്തിലുള്ള ഒരു അസാമാന്യ ഷോ ആണ് പിന്നീട് കണ്ടത് .റായിഡു പതുക്കെ പതുക്കെ ഒരു പവര്‍ ഹൗസ് ആയി മാറി .മോയിന്റയും ഡുപ്‌ളസി സെന്റയും ഇന്നിങ്ങ്‌സുകളെ നിഷ്പ്രഭമാക്കിയ ഒരു സുപ്പര്‍ബ് ഷോ .

ബുംറയെ 3 ഓവറില്‍ തകര്‍ത്തു തരിപ്പണമാക്കിയ റായിഡു കഴിഞ്ഞ കളികളിലെ പരാജയങ്ങളെ മുഴുവന്‍ മറക്കുന്ന തരത്തില്‍ ബാറ്റ് വീശിയപ്പോള്‍ പിച്ച് ഒരു ബാറ്റിംഗ് സ്വര്‍ഗമായാണ് തോന്നിച്ചത് .3 ഓവറില്‍ 46 റണ്‍ വഴങ്ങിയ ബുംറ അപൂര്‍വങ്ങളില്‍ അപൂര്‍വമായി നിര്‍ണായകമായ മാച്ചില്‍ പരാജയമായി .

ബുംറയെ പ്രഹരിച്ച് മതിയാകാതെ കൂട്ടാളി ബോള്‍ട്ടിനെയും അടിച്ചൊതുക്കിയ റായിഡു ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ നഷ്ടമാണെന്ന് വീണ്ടും വീണ്ടും തോന്നലുണ്ടാക്കുന്നു .19 ആം ഓവറില്‍ ചെന്നൈ 200 കടക്കുമ്പോള്‍ റായിഡു 23 പന്തില്‍ 6 സിക്‌സര്‍ പറത്തി 61 റണ്‍ .ബുംറ വഴങ്ങിയത് 4 ഓവറില്‍ 56 റണ്‍സും .

സീസണില്‍ മറ്റു ടീമുകള്‍ 150 കടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ചെന്നൈ എല്ലാ മാച്ചുകളിലും അനായാസം 180 + സ്‌കോര്‍ ചെയ്യുന്നത് ശീലമാക്കിക്കഴിഞ്ഞിരിക്കുന്നു .

15 സിക്‌സറുകള്‍ സഹിതം 218 റണ്‍സ് ചെന്നൈ നേടിയപ്പോള്‍ 5 ആം വിക്കറ്റില്‍ റായിഡു ജഡേജ കൂട്ടുകെട്ട് കുറിച്ചത് 49 പന്തില്‍ 102 റണ്‍ .27 പന്തില്‍ 7 സിക്‌സര്‍ സഹിതം 72 റണ്‍ നേടിയ റായിഡു ഹീറോ ആയി .

മുംബൈക്ക് ഈ മത്സരം ജയിച്ചേ പറ്റൂ .ഇല്ലെങ്കില്‍ തിരിച്ചു വരും എന്ന് കരുതുന്ന ആരാധകര്‍ പോലും അവരിലുള്ള പ്രതീക്ഷകള്‍ കൈവിട്ടേക്കാം . ഒരു മികച്ച ചേസിനായി കണ്ണും നട്ടിരിക്കാം .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like