ധോണിയ്ക്കായി വിരമിക്കല്‍ മത്സരം നടത്തണം, നിര്‍ണ്ണായക ആവശ്യവുമായി സെലക്ടര്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയ്ക്കായി ഒരു വിരമിക്കല്‍ മത്സരം സംഘടിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സരണ്‍ദീപ് സിങ്. ബിസിസിഐ ഇക്കാര്യം ആലോചിച്ച് ഉചിതമായ സമയം കണ്ടെത്തണമെന്നും സരണ്‍ദീപ് സിംഗ്് ആവശ്യപ്പെടുന്നു.
”ധോണിയെ പോലൊരു ഇതിഹാസ നായകന്‍ എന്തുകൊണ്ടാണ് ഇപ്രകാരം വിരമിച്ചത്. ഓസ്‌ട്രേലിയയില്‍ 2020ല്‍ നടക്കേണ്ടിയിരുന്ന ടി :20 ലോകകപ്പ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ഈ ലോകകപ്പില്‍ ഒരു അവസരം ധോണി ആഗ്രഹിച്ചിരുന്നു പക്ഷേ ലോകകപ്പ് മാറ്റിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ധോണി ഒരു വിരമിക്കല്‍ മത്സരം അര്‍ഹിച്ചിരുന്നു. അദ്ദേഹത്തിന് ഇനിയും ബിസിസിഐ ആലോചിച്ച് മത്സരം അനുവദിക്കണം” മുന്‍ സെലക്ടര്‍ പറയുന്നു.
ധോണി വളരെ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ആരാധകരും ഒപ്പം ക്രിക്കറ്റ് ലോകവും ഏറെ ഞെട്ടിയിരുന്നു. താരത്തിന് ഒരു വിരമിക്കല്‍ മത്സരത്തിനുള്ള അവസരം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കുമെന്ന് വാര്‍ത്തകള്‍ സജീവമായിരുന്നുവെങ്കിലും കോവിഡ് മൂലം പിന്നീട് ആ ചര്‍ച്ച മുന്നോട് പോയില്ല. ഇതിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സരണ്‍ദീപ് സിംഗ്് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഐപിഎല്ലിന് തൊട്ടുമുമ്പാണ് ധോണി അന്താരാഷ്ട്ര ക്രി്ക്കറ്റില്‍ നിന്നും വിരമിച്ചത്. ധോണിയ്‌ക്കൊപ്പം അന്ന് മറ്റൊരു ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും ക്രിക്കറ്റ് മതിയാക്കിയിരുന്നു. നിലവില്‍ ഐപിഎല്ലില്‍ ചെെൈന്ന സൂപ്പര്‍ കിംഗ്‌സ് നായകനാണ് ധോണി.