ധോണിയ്ക്കായി വിടവാങ്ങള്‍ പരമ്പര സംഘടിപ്പിക്കാനൊരുങ്ങി ബിസിസിഐ

Image 3
CricketTeam India

രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്കായി വിരമിക്കല്‍ മത്സരമോ പരമ്പരയോ സംഘടിപ്പിക്കാനുളള ആലോചയിലാണെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഐപിഎല്ലിന് ശേഷമാകും ധോണിയ്ക്കായി ബിസിസിഐ വിരമിക്കല്‍ പരമ്പര സംഘടിപ്പിക്കുക.

ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങലാണ് ഇക്കര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ധോണി ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

‘ഐപിഎല്ലിനിിടെ ഇക്കാര്യം തീര്‍ച്ചയായും ഞങ്ങള്‍ ധോണിയുമായി സംസാരിക്കും. അവന്റെ അഭിപ്രായം മാനിച്ച് കൊണ്ടുളള ഒരു സ്റ്റേഡിയത്തിലോ സ്ഥലത്തോ വെച്ചാകും ആ മത്സരം നടത്തുക. അവന്‍ സമ്മതിച്ചില്ലെങ്കിലും ധോണിയ്ക്കുളള യഥാര്‍ത്ഥ ആദരവ് ആയിരിക്കും അത്’ പേര് വെളിപ്പെടുത്താത്ത ബിസിസിഐ പ്രതിനിധി അറിയിച്ചു.

കഴിഞ്ഞ സ്വാതന്ത്ര ദിവസമാണ് മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ കുപ്പായം അഴിച്ചത്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫിയും സമ്മാനിച്ച നായകനായ ധോണി ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായാണ് പരിഗണിക്കപ്പെടുന്നത്. ധോണിയ്‌ക്കൊപ്പം മറ്റൊരു ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.