എട്ട് മണിയ്ക്ക് മത്സരം, രാജസ്ഥാന്‍ ടീം എത്തുക തൊട്ടുമുമ്പ്, ക്യാപ്റ്റന്റെ തന്ത്രം വെളിപ്പെടുത്തി ഇര്‍ഫാന്‍

ഐപിഎല്ലിന്റെ ആദ്യ സീസണില്‍ ഷെയ്ന്‍ വോളിന് കീഴില്‍ കിരീടം നേടിയ ടീമാണല്ലോ രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് രാജസ്ഥാന്‍ പ്രഥമ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. വീണ്ടുമൊരിക്കല്‍ കൂടി രാജസ്ഥാന്‍ ഫൈനലിലെത്തിയ പശ്ചാത്തലത്തില്‍ അന്ന് ക്യാപ്റ്റനായിരുന്ന ഷെയ്ന്‍ വോണ്‍ പിന്തുടര്‍ന്ന് തന്ത്രം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍.

8 മണിക്ക് മത്സരം തുടങ്ങും എന്നിരിക്കെ 7.25ന് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഗ്രൗണ്ടില്‍ എത്തിയിരുന്നത് എന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.

‘7.25ന് ഗ്രൗണ്ടില്‍ എത്തുന്ന ഒരേയൊരു ടീം രാജസ്ഥാന്‍ ആയിരുന്നു. 8 മണിക്കാണ് കളി തുടങ്ങേണ്ടത്. കാലത്തിനും മുന്‍പേ ചിന്തിച്ചൊരു വ്യക്തിയാ വോണ്‍. 14 മത്സരങ്ങള്‍ ഒരു ടീം കളിക്കേണ്ടതുണ്ട് എന്ന് വോണിന് ബോധ്യമുണ്ടായിരുന്നു. വേനല്‍ക്കാലമായതിനാല്‍ കളിക്കാര്‍ പെട്ടെന്ന് ക്ഷീണിക്കും എന്ന് വോണ്‍ മനസിലാക്കി. അതുണ്ടാവാതിരിക്കാനാണ് ടീം അധികമായി പരിശീലനം നടത്തുന്നത് വോണ്‍ ഒഴിവാക്കിയത്’ ഇര്‍ഫാന്‍ പറയുന്നു.

‘എന്റെ ടീമായിരുന്ന പഞ്ചാബ് 6 മണിക്ക് ഗ്രൗണ്ടില്‍ എത്തും. ഞങ്ങള്‍ എക്സ്ട്രാ പരിശീലനം നടത്തും. ഞങ്ങള്‍ സെമിയില്‍ എത്തിയിരുന്നു. അതിനാല്‍ അത്രയും പരിശീലനം നടത്തുന്നത് മോശമല്ല എന്ന് പറയാം. എന്നാല്‍ ഷെയ്ന്‍ വോണിന്റെ സമീപനം മറ്റൊന്നാണ്. അദ്ദേഹം രാജസ്ഥാനെ കിരീടത്തിലേക്ക് എത്തിച്ചു. അത് എന്നെന്നും ഓര്‍മിക്കപ്പെടും’ ഇര്‍ഫാന്‍ പറഞ്ഞു.

You Might Also Like