പണം വാരിയെറിഞ്ഞ് സിറ്റി, കിരീടനഷ്ടത്തിനൊപ്പം ബാഴ്‌സക്ക് അടുത്ത തിരിച്ചടി

യുവേഫയുടെ ചാമ്പ്യന്‍സ് ലീഗ് വിലക്ക് നീങ്ങിയതോടെ പണംവാരിയെറിഞ്ഞു മികച്ച താരങ്ങളെയെല്ലാം സ്വന്തം തട്ടകത്തിലെത്തിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. മാസങ്ങളായി ഇന്ററില്‍ നിന്ന് ലുവറ്റാരോ മാര്‍ട്ടിനെസിന് വേണ്ടിശ്രമിക്കുന്നബാഴ്‌സലോണക്ക്കനത്ത തിരിച്ചടിയുമായി താരത്ത്ിനായി മുന്നോട്ട് വന്നിരിക്കുകയാണിപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി.

2021ല്‍ സിറ്റിയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കറായ കുന്‍ അഗ്വേറൊ ടീം വിടുന്നതോടു കൂടി പുതിയ പിന്‍ഗാമിയെ തേടുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. നിലവില്‍ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ബാഴ്സയുടെ സാമ്പത്തിക ബുദ്ദിമുട്ടുകളെ കരുവാക്കി കൂടുതല്‍ പണം വാരിയെറിഞ്ഞു അര്‍ജന്റീനന്‍ സൂപ്പര്‍താരത്തെ സ്വന്തമാക്കാനാണ് സിറ്റിയുടെ നീക്കം.

താരത്തിനു വേണ്ടി 100 മില്യണു മുകളില്‍ വിലപറഞ്ഞ് മറ്റുള്ള ക്ലബ്ബുകളെ ഒഴിച്ച് നിര്‍ത്താനുള്ള പദ്ധതിയാണ് സിറ്റി നടത്തുന്നത്. ലുവറ്റാരൊക്ക് വേണ്ടിയുള്ള മാസങ്ങളായുള്ള ബാഴ്സലോണയുടെ ശ്രമമാണ് ഇതോടെ വെള്ളത്തിലാവുന്നത്.

താരത്തിനു വേണ്ടി പകരം മികച്ച താരങ്ങളിലൊരാളെ ഉള്‍പ്പെടുത്തി കരാറിലെത്താന്‍ ബാഴ്സ ശ്രമിക്കുന്നു എന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിറ്റിയുടെ പണക്കൊഴുപ്പില്‍ ഇന്റര്‍മിലാന്‍ വീഴാനാണ് കൂടുതല്‍ സാധ്യതകാണുന്നത്.

ലുവാറ്റാരോയെ കൂടാതെ നാപോളി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാത്ത പക്ഷം അവരുടെ മികച്ച ഡിഫന്‍ഡറായ കാലിഡു കൂലിബാലിയെയും പണംവാരിയെറിഞ്ഞു സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി.

You Might Also Like