മാന്‍ ഓഫ് ദ മാച്ച് സര്‍പ്രൈസ്, രോഹിത്തിന് ‘നിരാശ’

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ആര്‍ അശ്വിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. മത്സരത്തില്‍ ഒരു സെഞ്ച്വറിയ്‌ക്കൊപ്പം എട്ട് വിക്കറ്റും സ്വന്തമാക്കിയ തകര്‍പ്പന്‍ ഓള്‍റൗണ്ടിംഗ് പ്രകടനമാണ് അശ്വിന് തുണയായത്.

ഇതോടെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ഇ്ന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറയിട്ട രോഹിത്ത് ശര്‍മ്മ പിന്തള്ളപ്പെട്ടു. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്ന ഇന്ത്യയ്ക്കായി 161 റണ്‍സാണ് രോഹിത്ത് നേടിയത്. ഇതോടെയാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 329 എന്ന മാന്യമായ സ്‌കോറിലെത്തിയത്.

രണ്ടാം ഇന്നിംഗ്‌സിലാണ് അശ്വിന്റെ സെഞ്ച്വറി പിറന്നത്. ഏഴാമതായി ക്രീസിലെത്തിയ അശ്വിന്‍ 148 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം 106 റണ്‍സാണ് എടുത്തത്. കൂടാതെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നും വിക്കറ്റും സ്വന്തമാക്കി.

മത്സരത്തില്‍ 317 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റിലേറ്റ 227 റണ്‍സിന്റെ കനത്ത തോല്‍വിക്കു ഇന്ത്യ പകരം വീട്ടുകയായിരുന്നു. ജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-1 എന്ന് സമനിലയിലാക്കി.