മികച്ച പ്രകടനം തുടർന്നില്ലെങ്കിൽ യൂറോയിൽ സ്ഥാനമുണ്ടാവില്ല, ബുസ്കെറ്റ്സിനു മുന്നറിയിപ്പുമായി സ്പെയിൻ പരിശീലകൻ

മികച്ച പ്രകടനം തുടരാനായില്ലെങ്കിൽ യൂറോ കപ്പ്‌ 2020ൽ നിന്നും സെർജിയോ ബുസ്കെറ്റ്സ് പുറത്തു പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്പെയിനിന്റെ പരിശീലകനായ ലൂയിസ് എൻറിക്കെ. ഒരു മാസത്തിനുള്ളിൽ തന്റെ മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ നല്ല വാർത്തകളല്ല ബാദിയയിലെ നീരാളിയെന്നു വിളിപ്പേരുള്ള സെർഗിയോക്ക് കേൾക്കേണ്ടിവരുന്നത്.

ബാഴ്സയുടെയും സ്പെയിനിന്റെയും കളിയുടെ ഹൃദയമായ താരം 2009ലാണ് സ്പെയിനിനു വേണ്ടി ആദ്യമായി ബൂട്ടുകെട്ടുന്നത്. അതിനു ശേഷം 2010ൽ വേൾഡ് കപ്പിൽ മുത്തമിടാനും 2012ൽ യൂറോ കപ്പ് ഉയർത്താനും താരത്തിനു സാധിച്ചിരുന്നു. പോർച്ചുഗലിനെതിരെ സ്പെയിനിനൊപ്പം അടുത്തിടെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ 118 മത്സരങ്ങൾ പിന്നിട്ടിരിക്കുകയാണ് ബുസ്കെറ്റ്സ്.

മാഞ്ചസ്റ്റർ സിറ്റി താരമായ റോഡ്രിയാണ് ബുസ്കെറ്റ്സിന്റെ സ്ഥാനത്തിന് ഭീഷണിയായി തുടരുന്നത്. 2020ൽ നടക്കാനിരുന്ന യൂറോ കപ്പ് അടുത്തവർഷം ജൂണിലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ മികച്ചപ്രകടനം തുടർന്നില്ലെങ്കിൽ യൂറോ കപ്പിൽ താരത്തിന്റെ സ്ഥാനം ഉറപ്പു നൽകാനാവില്ലെന്നാണ് ഏൻറിക്കെയുടെ സൂചിപ്പിക്കുന്നത്.

“കഴിഞ്ഞ 11 വർഷങ്ങളിലെ പ്രകടനമികവ് തുടർന്നാൽ അദ്ദേഹം യൂറോയിലുണ്ടാവും. എന്നാൽ അതിലും കുറയുകയാണെങ്കിൽ നമുക്ക് നോക്കാം. അദ്ദേഹം അനുഭവസമ്പന്നനാണ്. എങ്ങനെ പോകുന്നുവെന്നു ആദ്യം അദ്ദേഹത്തിനു തന്നെയറിയാനാവും. അവസാനം വയസു എല്ലാറ്റിനും പരിഗണിക്കുന്ന സമയം വരും. അതാണ് ജീവിതനിയമം. ആരും 28 വർഷം ഒരു നാഷണൽ ടീമിൽ ചിലവഴിക്കുകയില്ല. ” എൻറിക്കെ

You Might Also Like