ഫുട്‌ബോളിന്റെ മിഷിഹായെ പോറ്റി വളര്‍ത്തിയ റൊസാരിയോ നഗരമെ നിനക്ക് നന്ദി

ബിനീഷ് ജി

കഴിഞ്ഞ ദിവസം യൂറോ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ചെക്ക് റിപബ്ലിക് ഡെന്‍മാര്‍ക്കിനെ നേരിടുമ്പോള്‍ ഒന്നാം കമന്ററി പരിഭവം പറഞ്ഞു.
‘ ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഫ്രീ കിക്ക് ഗോള്‍ ഉണ്ടായിട്ടില്ല.’
തൊട്ടടുത്ത കമന്ററി ഉടനെ അയാളെ ആശ്വസിപ്പിക്കുകയാണ്.

‘ Unfortunately that left footer magician is not in this tournament.’

ഭംഗി വാക്കല്ല. ഒരു മനുഷ്യന്‍ ഈ ഭൂമിയെ ഒരു പന്തുപോലെ മുത്തം വെച്ച് മുന്നിലുള്ള മതിലും ഗോള്‍ കീപ്പറെയും മറി കടന്ന് ലക്ഷ്യത്തിലേക്ക് എത്തിക്കുമ്പോള്‍ ഏതൊരാളുടെയും കണ്ണൊന്ന് അമ്പരിപ്പിക്കുന്നുണ്ടാവണം.

ഇന്ന് ഇക്വഡോറിനെതിരെ ഡിമരിയ നേരിട്ട ഫൗള് പെനാള്‍ട്ടിയാണോ ഫ്രീകിക്കാണോ എന്ന് പരിശോധിക്കുമ്പോള്‍ ഞാന്‍ മാത്രമല്ല നമ്മള്‍ ഓരോരുത്തരും ആഗ്രഹിച്ചത് അത് ഫ്രീകിക്ക് ആയിരിക്കണെ എന്നായിരിക്കും.

മാന്ത്രിക കാല് കൊണ്ട് ലോകം കീഴടക്കിയവന്‍ ആദ്യമായി സ്റ്റേജില്‍ കയറുന്ന ഒരു കുട്ടിയെ പോലെ പെനാള്‍ട്ടി ബോക്‌സില്‍ നെഞ്ചിടിപ്പോടെ നില്‍ക്കുന്നത് ഒരുപാട് തവണ കണ്ടവരാണ് നമ്മള്‍.

അതേസമയം ബോക്‌സിന് വെളിയില്‍ നിന്ന് കൊണ്ട് എതിരാളിയുടെ പോസ്റ്റില്‍ ബോട്ടംകോര്‍ണറില്‍ നിസാരമായി പന്തടിച്ച് കയറ്റുന്നത് കണ്ട് ചിന്തിച്ചിരുന്ന് പോയിട്ടുണ്ട്.

ഇതെന്തൊരു മനുഷ്യനാണ്.
സാധ്യമായതിനെ നെഞ്ചുലച്ചും അസാധ്യമായതിനെ നിസാരമാക്കിയും തീര്‍ക്കുന്നവന്‍.

കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ നീലാകാശത്ത് പിറന്ന മഴവില്ല് കണ്ട് കമന്റേറ്റര്‍ പറഞ്ഞ വാക്കുകള്‍ തന്നെ ആവര്‍ത്തിക്കാം:
‘ ഫുട്‌ബോളിന്റെ മിഷിഹായെ പോറ്റി വളര്‍ത്തിയ റൊസാരിയോ നഗരമെ നിനക്ക് നന്ദി.’
മെസ്സി

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like