ഭാവി ക്രിക്കറ്റ് ഭരിക്കാന്‍ പോകുന്നത് ഇടം കൈയ്യന്‍മാര്‍, ഇതാ തെളിവുകള്‍

അരവിന്ദ് മാധവന്‍

ഈ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിനിടെ കമന്റേറ്റര്‍മാരിലൊരാള്‍ രസകരമായ ഒരു കാര്യം പറയുകയുണ്ടായി. ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍മാരെ പറ്റി ഉള്ള ചര്‍ച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞത്- ‘ഞാന്‍ തുടക്കത്തില്‍ വലം കൈ ബാറ്റ്‌സ്മാന്‍ ആയിരുന്നു, പിന്നെ ഇടംകൈ ബാറ്റ്‌സ്മാന്‍ ആയി മാറി’.(ആ കമന്റേറ്റര്‍ മൈക്കിള്‍ ഹസിയാണെന്ന് പിന്നീട് മനസിലായി). ടിവിയിലും നാട്ടിലുമെല്ലാം റിവേഴ്‌സ് സ്വീപ്പും, സ്വിച് ഹിറ്റും ഒക്കെ കൂളായി കളിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. തമാശയ്ക്ക് വേണ്ടി ലെഫ്റ്റ് നിക്കുന്ന റൈറ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന്‍മാരെയും കണ്ടിട്ടുണ്ട്. പക്ഷെ കുറെ കാലം ഒരു രീതിയില്‍ ബാറ്റ് ചെയ്തിട്ട് പെട്ടെന്നൊരു ദിവസം മുതല്‍ അങ്ങോട്ട് സ്ഥിരമായി മറ്റേ സൈഡിലേക്ക് തിരിഞ്ഞു ബാറ്റ് ചെയ്തു എന്ന കാര്യം കേട്ടപ്പോള്‍ അത്ഭുതം തോന്നി. അപ്പൊ തന്നെ വീട്ടിലിരുന്ന ചെറിയ ബാറ്റ് എടുത്ത് ലെഫ്റ്റ് നിന്നു ചുമ്മാ വീശി നോക്കി (ഞാന്‍ റൈറ്റ് ആണ്). മുമ്പ് ശ്രമിച്ചപ്പോഴെല്ലാം തോന്നിയത് പോലെ ഒരു അപാകത!. നമ്മടെ കമന്റേറ്റര്‍ ഒരു റെയര്‍ കേസ് തന്നെ എന്ന് ഉറപ്പിച്ച് ആ വിഷയം ഞാനങ്ങ് വിട്ടു.

പിന്നെ ഇന്ന് cricinfo യില്‍ എന്നെ ഒരുപാട് ചിന്തിപ്പിച്ച ഒരു ലേഖനം കണ്ടു. അതിന്റെ പ്രേരണയിലാണ് ഈ പോസ്റ്റ് എഴുതുന്നത്.

നമ്മള്‍ക്ക് എല്ലാവര്‍ക്കും naturally dominant ആയ ഒരു കൈ ഉണ്ടാകും. മറുകൈയേക്കാള്‍ കുറച്ചു ശക്തി കൂടുതല്‍ ഉണ്ടെന്ന് തോന്നുന്ന കൈ. ഇനി നമ്മള്‍ സാധാരണ ക്രിക്കറ്റ് ബാറ്റ് പിടിക്കുന്ന രീതി (ഗ്രിപ്പ്) നോക്കുക. ബാറ്റിന്റെ പിടിയുടെ ഏറ്റവും അറ്റത് ഉള്ള കയ്യിനെ dominant hand അല്ലെങ്കില്‍ top hand എന്ന് പറയും( left hand for a right handed batsman). താഴെ ഉള്ള കൈയ്യിനെ bottom hand എന്നും വിളിക്കും. നമ്മള്‍ കളിക്കുന്ന മിക്ക ഷോട്ടുകള്‍ക്കും പവര്‍ കൊടുക്കുന്നത് ബാറ്റിംഗ് ഗ്രിപ്പിലെ top hand ആണ്. ഫ്രണ്ട് ഫൂട്ട് ഡ്രൈവുകളില്‍ ഒക്കെ bottom hand വളരെ ലൂസ് ആയാണ് പിടിക്കാറ്. പലപ്പോഴും രണ്ടോ മൂന്നോ വിരലുകള്‍ കൊണ്ടാകും bottom hand ല്‍ നിന്ന് ബാറ്റിനെ തൊടുന്നത്. Bottom hand അമര്‍ത്തി പിടിച്ചാല്‍ ലെഗ് സൈഡിലേക്ക് ഉള്ള ഷോട്ടുകള്‍ക്ക് കൂടുതല്‍ ശക്തി കിട്ടും. പുള്‍ ഷോട്ടും, കട്ടുകളും ലോഫ്റ്റ് ചെയ്തുള്ള കൂട്ടാനടികള്‍ക്കുമൊക്കെ bottom hand ടൈറ്റ് ആക്കി പിടിക്കുന്നത് ഗുണകരമാണ്. പക്ഷെ എല്ലാ ഷോട്ടുകള്‍ക്കും ഈ രീതി ശ്രമിച്ചാല്‍ അത് ടൈമിംങ്ങിനെയും, പ്ലേസ്‌മെന്റിനെയും ബാധിക്കും. പക്ഷെ top hand എല്ലായ്‌പ്പോഴും മുറുകെ തന്നെയാണ് പിടിക്കേണ്ടത് (ഡിഫെന്‍സ് ഒഴികെ).

അപ്പൊ naturally വലംകയ്യനായ നിങ്ങള്‍ ക്രിക്കറ്റില്‍ വലംകൈ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഗ്രിപ്പിലെ top hand ഇടത്തെ കൈയാണ്. അപ്പൊ കളിക്കുന്ന ഷോട്ടുകള്‍ക്ക് ( പ്രത്യേകിച്ച് ഓഫ് സൈഡ് ഡ്രൈവുകള്‍ക്ക്) പവര്‍ കൊടുക്കേണ്ടത് നിങ്ങളുടെ ഇടത്തെ കൈയാണ്. നിങ്ങളുടെ ഇടത്തെ കൈ weak ആയതിനാല്‍ സ്വഭാവികമായും ഷോട്ടുകള്‍ക്ക് ഇച്ചിരി പവര്‍ കുറയും. ബാറ്റ് വീശുന്ന സ്പീഡും കുറവായിരിക്കും. നിങ്ങളുടെ bottom hand ന് ശക്തി കൂടുതല്‍ ഉള്ളതിനാല്‍ ലെഗ് സൈഡിലേക്ക് അടിക്കാനായിരിക്കും സൗകര്യം. നാട്ടില്‍ കാണുന്ന മിക്ക കളിക്കാരും ലെഗ് സൈഡില്‍ പുലികളും ഓഫ് സൈഡില്‍ അത്ര മികവില്ലാത്തവരുമാകുന്നതിന്റെ കാരണം ഇതായിരിക്കാം.

ഇനി naturally dominant വലം കൈ ഉള്ള നിങ്ങള്‍ ഇടം കൈ ബാറ്റ്‌സ്മാന്‍ ആയിരുന്നെങ്കില്‍ എന്റെ ഗ്രിപ്പിലെ top hand വലം കൈ ആയിരുന്നേനെ. ഷോട്ടുകള്‍ക്ക് പവര്‍ കൂടുതലാവും. ബാറ്റ് സ്പീഡും കൂടുതല്‍. നിങ്ങളുടെ ഇടം കയ്യുടെ പ്രധാന ജോലി ആവശ്യമുള്ളിടത്തേക്ക് ബാറ്റ് തിരിക്കലാണ്. അപ്പൊ ഇടം കൈ ബാറ്റ്‌സ്മാന്‍ ആയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഈ മുന്‍തൂക്കം കിട്ടുമായിരുന്നു എന്നത് വാസ്തവം.

ഇടം കൈ ബാറ്റ്‌സ്മാന്‍മാരുടെ front foot അവരുടെ വലം കാല്‍ ആയിരിക്കും. അപ്പൊ നിങ്ങളുടെ prefered foot വലം കാല്‍ കൂടിയാണെങ്കില്‍ ഫൂട്ട് വര്‍ക്കിനും ഇത് ഗുണം ചെയ്‌തേക്കാം.

ലോകത്ത് 90% പേരും വലം കയ്യന്‍മാര്‍ ആയിരുന്നിട്ടും ക്രിക്കറ്റിലെ ഇടം കയ്യന്‍മാരുടെ ശതമാനം കുറവാണ്. ആദ്യം ക്രിക്കറ്റ് ബാറ്റ് കയ്യില്‍ കിട്ടിയപ്പോള്‍ കവര്‍ ഡ്രൈവ് കളിച്ചവര്‍ അല്ലല്ലോ നമ്മള്‍. മിഡോണിലേക്ക് ഉള്ള ഒരു ക്രോസ് ബാറ്റ് ഷോട്ട് ആയിരിക്കും മിക്കവരുടെയും അരങ്ങേറ്റം. ആ ഒരു swing ആണ് ചെറിയ കുട്ടികള്‍ക്ക് ആദ്യം വരുക. ഇതിന് favourable ആയത് മുറുകെ പിടിച്ചിരിക്കുന്ന bottom hand ആണ്. അതു കൊണ്ടാകാം നമ്മളൊക്കെ വലം കൈ ബാറ്റ്‌സ്മാന്‍ ആയത്. വലം കൈക്ക് ശക്തി കൂടുതല്‍ ഉള്ള കൊച്ചു പയ്യനെ കണ്ടാല്‍ അവനെ വലം കൈ ബാറ്റ്‌സ്മാന്‍ ആക്കുന്ന പരമ്പരാഗത രീതി കോച്ചുമാരും നാട്ടിലെ ചേട്ടന്മാരും പിന്തുടരുന്നതും ഇതിനു കാരണമാകാം. ഇതിനു മാറ്റമുണ്ടായാല്‍ ഭാവിയില്‍ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ എണ്ണം വളരെ കൂടുതലാകാന്‍ സാധ്യതയുണ്ട്. ഏതായാലും ക്രിക്കറ്റ് കളി തുടങ്ങിയ കാലത്തേക്ക് തിരിച്ചു പോകാന്‍ അവസരം കിട്ടിയാല്‍, മടല്‍ ബാറ്റിന്റെ പിടിയുടെ മുകളില്‍ വലംകൈ മുറുക്കിയാവും ഞാന്‍ ബാറ്റ് ചെയ്യുക.

NB: ഇനി നിങ്ങള്‍ സൈഡ് മാറി ബാറ്റ് ചെയ്തത് കൊണ്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. മൈക്ക് ഹസി ലെഫ്റ്റ് ആവുമ്പോള്‍ അങ്ങേര്‍ക്ക് വെറും 7 വയസ്സ് ആയിരുന്നു!.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like