കോഹ്ലി അവര്‍ക്ക് അവസരം കൊടുക്കൂ, ചരിത്രം പിറക്കും

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

അങ്ങനെ രണ്ടാമത്തെ കളിയും വൃത്തിയായി തോറ്റു .. 2 കളിയും ടോസ് നഷ്ടമായതും ബോളിങ് നിര പൂര്‍ണമായും ineffective ആയതും ആണ് പ്രധാന കാരണങ്ങള്‍ ആയി തോന്നുന്നത് ..ഭുവിയുടെ അഭാവം പവര്‍പ്‌ളേയില്‍ വിക്കറ്റ് ടേക്കിങ്ങിനെ നല്ല രീതിയില്‍ ബാധിക്കുന്നുണ്ട് ..

ടീം സെലെക്ഷനില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉള്ളതായിട്ട് തോന്നുന്നില്ല .. സൈനിയെയും ചാഹലിനെയും ഒക്കെ rcb ക്വോട്ട എന്ന് വിളിക്കുന്നത് ഒക്കെ ആള്‍ക്കാരുടെ ഫ്രസ്ട്രേഷന്‍ മാത്രമായിട്ടേ തോന്നുന്നുള്ളൂ ഇ ipl സീസണ്‍ കൊണ്ട് മാത്രം ടീമില്‍ വന്നവരല്ല അവര്‍ രണ്ടു പേരും .. രണ്ട് പേര്‍ക്കും 2 മോശം മത്സരങ്ങള്‍ ഉണ്ടായി എന്നുള്ളത് വാസ്തവമാണ് , അവരെ പോലെ തന്നെ ഉത്തരവാദിത്തം ഷാമിക്കും ബുമ്രക്കും ഉണ്ട് .. പാണ്ട്യ ബൗള്‍ ചെയ്തു തുടങ്ങുന്നത് വരുത്തുന്ന വ്യത്യാസം കഴിഞ്ഞ കളിയില്‍ തന്നെ കാണാന്‍ സാധിച്ചതുമാണ് ..

ബൗളര്‍മാര്‍ ഫോം വീണ്ടെടുക്കുമ്പോള്‍ തന്നെ ടീം വിജയവഴിയില്‍ തിരിച്ചു എത്തും എന്ന് ഉറപ്പാണ് .. രാഹുലിന് 5 ആം നമ്പറില്‍ ഒരു ലോങ്ങ് റണ്‍ നല്‍കണം he deserves a clarity about his position.. He could be the Jos Butler of India if given proper confidence..

യുവതാരങ്ങള്‍ക് അവസരം നല്‍കും എന്ന് കോലി സീരീസിന് മുന്‍പ് പറഞ്ഞത് വെച്ച് നോക്കുകയാണെങ്കില്‍ അപ്രസക്തമായ അടുത്ത മത്സരത്തില്‍ കാണണം എന്ന് ആഗ്രഹമുള്ള XI:
മായങ്ക്
ഗില്‍
കോലി
അയ്യര്‍
രാഹുല്‍ / സഞ്ജു
ഹര്‍ദിക്
ജഡേജ
താക്കൂര്‍
കുല്‍ദീപ് /ചഹാല്‍
നടരാജന്‍
ഷമി

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like