പകച്ചുപോയി രവീന്ദ്ര, ജഡേജ ബ്രില്യന്‍സില്‍ കണ്ണുതള്ളി കിവീസ് താരം

ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ഒരൊറ്റ വിക്കറ്റേ രവീന്ദ്ര ജഡേജ സ്വന്തമാക്കിയിളളുവെങ്കിലും അത് ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിക്കുന്ന വിക്കറ്റായിരുന്നു. കിവീസ് താരം രവീന്ദ്രയുടെ കുറ്റി പിഴുതാണ് ജഡേജ ആ വിക്കറ്റ് ആഘോഷിച്ചത്.

111ാം ഓവറിലെ നാലാം പന്തില്‍ പ്രതിരോധത്തിന് ശ്രമിച്ച രവീന്ദ്രയുടെ കുറ്റി പിഴുതെടുക്കുകയായിരുന്നു ജഡേജ. ബാറ്റിനും പാഡിനുമിടയിലുള്ള നേരിയ വിടവിലൂടെ കറങ്ങി കയറുകയായിരുന്നു ജഡേജയുടെ ഡെലിവറി. ഇതിനോടകം ആ വിക്കറ്റിന്റെ കാഴ്ച്ച വൈറലായി കഴിഞ്ഞു.

മത്സരത്തില്‍ റണ്‍സ് വഴങ്ങുന്നതിലും ജഡേജ പിശുക്ക് കാണിച്ചു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ കുറവ് റണ്‍സ് വിട്ടു നല്കിയും ജഡേജയായിരുന്നു. 33 ഓവറില്‍ 57 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് നേരിയ ലീഡും സ്വന്തമാക്കി. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 345ന് പുറത്തായപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് പോരാട്ടം 296 റണ്‍സില്‍ പിടിച്ചു കെട്ടുകയായിരുന്നു. 49 റണ്‍സിന്റെ ലീഡാണ് നേടിയത്.

രണ്ടാം ദിനത്തില്‍ മികച്ച സ്‌കോറുമായി വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച ന്യുസിലന്‍ഡ് മൂന്നാം ദിനത്തില്‍ അടിയറവു പറയുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് എടുത്തിട്ടുണ്ട്.

You Might Also Like