പാക് താരം നല്‍കിയ വജ്രായുധം, ആ ഇന്ത്യന്‍ താരത്തിന്റെ കരിയര്‍ മാറ്റിമറിയ്ക്കുകയായിരുന്നു

ജയറാം ഗോപിനാഥ്
ഉടന്‍ മഹാദേവിയിടത്തു
കൈയ്യാലഴിഞ്ഞ വാര്‍പൂങ്കുഴലൊന്നൊതുക്കി, ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കുനോക്കി പാര്‍ശസ്തനാകും പതിയോടുരച്ചു’
‘കിട്ടീലയോദക്ഷിണവേണ്ടുവോളം, വിശിഷ്ടനാം ശിഷ്യനില്‍ നിന്നീ ദാനം,
ദിവ്യായുധം വലതും ബാക്കിയെന്നാല്‍
അതും നല്‍കി അനുഗ്രഹിക്കാം !’
മലയാളത്തിന്റെ മഹാകവി വള്ളത്തോള്‍ നാരായണന്റോമേനോന്റെ ‘ശിഷ്യനും മകനും’ എന്ന കവിതയിലെ ഭാഗമാണ് മുകളില്‍ എഴുതിയത്. പരമശിവന്റെ പ്രീയ ശിഷ്യനായിരുന്നു പരശുരാമന്‍. അദ്ദേഹം പരശുരാമന് അനുഗ്രഹിച്ചു നല്‍കിയ ദിവ്യായുധമായിരുന്നു, പരശുരാമന്റെ കൈയില്‍ എപ്പഴും കാണുന്ന മഴു. ഒരിക്കല്‍ പരശുരാമനും, പരമശിവന്റെ മകനായ ഗണപതിയുമായി ഒരു യുദ്ധമുണ്ടായി. ആ യുദ്ധത്തില്‍, പരമശിവന്‍ നല്‍കിയ മഴുകൊണ്ട്, പരശുരാമന്‍, ഗണപതിയുടെ കൊമ്പ് മുറിച്ചു കളയുന്നു. പരിക്കുപറ്റി നില്‍ക്കുന്ന തന്റെ മകനെ കണ്ട് ക്രുദ്ധയായ പാര്‍വതി ദേവി, പരമശിവനോട് കയര്‍ക്കുന്ന സന്ദര്‍ഭമാണ് കവിത വര്‍ണ്ണിക്കുന്നത്.
ഇതേ കവിതയ്ക്കു പറ്റിയ ഒരു സന്ദര്‍ഭം നമ്മുടെ ക്രിക്കറ്റിലുമുണ്ട്. 2004 ലെ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തന്റെ റലയൗ േടെസ്റ്റ് മാച്ച് ആയ അഡ്ലൈഡ് ടെസ്റ്റിനിടെയാണ് ഇര്‍ഫാന്‍ബപത്താന്‍, പാക് പേസ് ഇതിഹാസം വാസിം അക്രത്തെ ആദ്യമായി കാണുന്നത്. തന്നെ സമീപിച്ച പത്താന്, ഒരു ഗുരുവിന്റെ സ്ഥാനത്ത് നിന്ന് അക്രം ഒരു ദിവ്യായുധം ഉപദേശിക്കുന്നു… റിവേഴ്സ്സ്വിങ്.
തുടര്‍ന്ന് നടന്ന സിഡ്‌നി ടെസ്റ്റില്‍, അക്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു റിവേഴ്സിങ് ഡ്രീം ഡെലിവറിയില്‍ സാക്ഷാല്‍ ആദം ഗില്‍ക്രിസ്റ്റിന്റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ചുകൊണ്ട് ഗുരുവിനൊത്തബശിഷ്യനാണ് താനെന്നു പത്താന്‍ തെളിയിച്ചു.
പത്താന്റെ പ്രകടനം കണ്ട് വിരളി പിടിച്ചത്, പാകിസ്താന്റെ കോച്ചായായ ജാവേദ്ബമിയാന്‍ദാദിനായിരുന്നു. കാരണം, ദാദയും പിള്ളേരും അടുത്തതായി വണ്ടി കയറാനിരുന്നത് പാകിസ്താനിലേക്ക് തന്നെയായിരുന്നു.’
ഇര്‍ഫാന്‍ പത്താന്റെ സ്വിങ് ബൗളിംഗ് പാക് യമെോമി മാര്‍ക്ക് ഭീഷണിയാകുമെന്നു തിരിച്ചറിഞ്ഞ മിയാന്‍ദാദ്, പത്താന് ഉപദേശങ്ങള്‍ നല്‍കിയ അക്രത്തെ കണക്കിന് വിമര്‍ശിച്ചു. എന്നാല്‍ അക്രം അതൊന്നും കാര്യമാക്കിയില്ല. വളര്‍ന്നു വരുന്ന യുവ ബൗളര്‍ക് ഉപദേശങ്ങള്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്തത്, അതില്‍ ഇന്ത്യയും പാകിസ്ഥാനും ഒന്നുമില്ലെന്നും അക്രം പറഞ്ഞു.
പത്താന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍, ‘പാകിസ്താന്റെ ഓരോ തെരുവിലും നൂറുകണക്കിന് പത്താന്‍മാരുണ്ട് ‘ എന്നൊക്കെ മിയാന്‍ദാദ് തട്ടി വിട്ടെങ്കിലും, അയാള്‍ പേടിച്ചത് തന്നെ സംഭവിച്ചു.
ആദ്യം നടന്ന 5 മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ മൂന്നാം മത്സരത്തിലാണ് പത്താന് ആദ്യമായി അവസരം ലഭിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ മൂന്നു ംശരസല േനേടി കൊണ്ട് പത്താന്‍ തന്റെ വരവ് അറിയിച്ചു. അടുത്ത മത്സരത്തില്‍ 2 വിക്കെറ്റ് വീഴ്ത്തിയ പത്താന്‍, പരമ്പരയുടെ വിധി നിര്‍ണ്ണയിച്ച അവസാന മത്സരത്തില്‍, ഇന്ത്യയുടെ 293 എന്ന സ്‌കോര്‍ രവമലെ ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്റെ മദ്ധ്യനിരയിലെ കരുത്തരായ മുഹമ്മദ് യുസഫിന്റെയും യൂനിസ് ഖാന്റെയും അടക്കം 3 ംശരസല േവീഴ്ത്തി ഇന്ത്യക്കു പരമ്പര നേടികൊടുത്തു.
തുടര്‍ന്ന് നടന്ന 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 12 വിക്കെറ്റ് നേടിയ പത്താന്‍, പരമ്പര 2-1 നു ഇന്ത്യക്ക് നേടി കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പത്താന്റെ സ്വിങ് ബോളിങ്‌ന് മുമ്പില്‍ ഏറ്റവും ബുദ്ധിമുട്ടിയതു പാകിസ്താന്റെ ഏറ്റവും വിശ്വസ്തനായ മദ്ധ്യനിരതാരം #മുഹമ്മദ്ബയുസഫ് ആയിരുന്നു.
പത്താന്റെ ബൗളിംഗ് മികവിന് മുന്പില്‍ ഏകദിനപരമ്പരയും, തുടര്‍ന്ന് ടെസ്റ്റ് പരമ്പരയും അടിയറവ് വെച്ച പാക് കോച്ച് മിയാന്‍ദാദ് അക്രത്തോട് ഒരുപക്ഷെ #വള്ളത്തോള്‍ എഴുതിയതു പോലെ പറഞ്ഞിരിക്കും
‘കിട്ടീലയോ ദക്ഷിണ വേണ്ടുവോളം,
വിശിഷ്ടനാം ശിഷ്യനില്‍ നിന്നീ ദാനം,
ദിവ്യായുധം വലതും ബാക്കിയെന്നാല്‍
അതും നല്‍കി അനുഗ്രഹിക്കാം !’
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍