ഹൂഡയെ പുറത്താക്കിയതിനെതിരെ പൊട്ടിത്തെറിച്ച് ഇര്‍ഫാന്‍

ഇന്ത്യന്‍ ടീമില്‍ സ്വപ്ന ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ ദീപക് ഹൂഡയ്ക്ക് ടീമില്‍ നിന്ന് പുറത്താകേണ്ടി വന്നത് വളരെ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഇതോടെ നിരവധി ആരാധകരാണ് ഹൂഡയെ പിന്തുണയ്ക്കുന്ന ഇര്‍ഫാന്റെ ട്വീറ്റിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 49 റണ്‍സിന്റെ ജയം നേടിയെങ്കിലും ഹൂഡയെ ഉള്‍പ്പെടുത്താതിരുന്നത് കറുത്തപാടായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

2022 സീസണ്‍ ഐപിഎല്ലില്‍ ഉജ്ജ്വല ഫോമില്‍ കളിച്ച ഹൂഡ അയര്‍ലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓപ്പണറായി കളിക്കാനെത്തി 29 പന്തില്‍ 47 റണ്‍സ് നേടിയിരുന്നു. രണ്ടാം ടി20യിലും മിന്നിയ താരം 57 പന്തില്‍ 104 റണ്‍സാണ് ഈ മത്സരത്തില്‍ നേടിയത്.

ഇതോടെ ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഹൂഡക്ക് സ്വന്തമായി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തന്റെ മികച്ച ഫോം ഹൂഡ തുടര്‍ന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി മൂന്നാം നമ്പരില്‍ ബാറ്റിംഗിനെത്തിയ അദ്ദേഹം 17 പന്തില്‍ 3 ബൗണ്ടറികളുടേയും, 2 സിക്‌സറുകളുടേയും സഹായത്തോടെ 33 റണ്‍സാണ് നേടിയത്. എന്നാല്‍ രണ്ടാം ടി20യെ ഹൂഡയെ പുറത്താക്കി വിരാട് കോഹ്ലിയെയാണ് ടീം ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ കോഹ്ലിയ്ക്ക് മത്സരത്തില്‍ തിളങ്ങാനായില്ല.

 

You Might Also Like