നെറ്റ് റണ്‍റേറ്റില്‍ ഭീമന്‍ വര്‍ധനവ്, വീണ്ടും പ്ലേ ഓഫ് സ്വപ്‌നം കണ്ട് ആര്‍സിബി

Image 3
CricketFan Zone

മുഹമ്മദ് അലി ശിഹാബ്

പവര്‍പ്ലേ ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്നെ തന്നെ സ്‌കോര്‍ ബോര്‍ഡില്‍ വിക്കറ്റ് നഷ്ടമില്ലാതെ 92 എന്ന് എത്തിച്ചിടത്ത് നിന്നും അടുത്ത 25 റണ്‍സിനിടെ 6 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചോക്കിങ്ങ് ആയിരിക്കുമോ എന്നു തോന്നിച്ചിടത്തു നിന്നും അര്‍ഹിച്ച വിജയം ദിനേഷ് കാര്‍ത്തികും സ്വപ്നിലും കൂടി കംഫര്‍ട്ടബിളായി നേടിയെടുത്തു..

നെറ്റ് റണ്‍റേറ്റില്‍ അന്യായ വര്‍ദ്ദനവ് വരുത്താന്‍ ആര്‍സിബിക്ക് കഴിഞ്ഞു, ഏകദേശം 0.366 കൂടി നെറ്റ് റണ്‍റേറ്റില്‍. ഇതോടെ പ്ലേ ഓഫ് യോഗ്യതയിലേക്ക് ആര്‍സിബിയ്ക്ക് കുറച്ചൂടെ സാധ്യതകള്‍ വന്നിരിക്കുകയാണ്..