ധോണിപ്പക 29ാം വയസ്സില്‍ ഇര്‍ഫാന്റെ കരിയര്‍ തകര്‍ത്തെന്ന് ആരാധകന്‍, മനംകവരുന്ന മറുപടിയുമായി ഇര്‍ഫാന്‍

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന് 29ാം വയസ്സില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത് അന്നത്തെ നായകന്‍ എംഎസ് ധോണിയുടേയും ഇന്ത്യന്‍ മാനേജുമെന്റിന്റേയും ഇടപെടലുകള്‍ കൊണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണല്ലോ. അവസാന ഏകദിന മത്സരം മാന്‍ ഓഫ് ദ മാച്ചായി അവസാനിപ്പിച്ച ഇര്‍ഫാന് പിന്നീടൊരിക്കലും ഇന്ത്യന്‍ ജേഴ്‌സി അണിയാനായില്ലെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ കൈപ്പേറിയ സത്യമാണ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത ട്വീറ്റും അതിന് ഇര്‍ഫാന്‍ നല്‍കിയ മറുപടിയും ഇപ്പോള്‍ സോഷ്യല്‍മീഡിയിയില്‍ വൈറലാകുകയാണ്. നിലവില്‍ ലെജന്റ് ക്രിക്കറ്റ് ലീഗില്‍ തകര്‍ത്ത് കളിയ്ക്കുകയാണ് ഇര്‍ഫാന്‍ പത്താന്‍.

‘ഈ ലീഗുകളില്‍ ഇര്‍ഫാന്‍ പത്താനെ കാണുമ്പോഴെല്ലാം ഞാന്‍ എം.എസിനെയും അവന്റെ മാനേജ്‌മെന്റിനെയും കൂടുതല്‍ ശപിക്കുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, വെറും 29 വയസ്സില്‍ അവന്‍ അവസാന വൈറ്റ് ബോള്‍ ഗെയിം കളിച്ചു… മികച്ച നമ്പര്‍ സെവന്‍ ബാറ്ററാണ് ഇര്‍ഫാന്‍. അവനെ ടീമിലെത്തിക്കാന്‍ ഏത് ടീമും കൊതിക്കും. എന്നാല്‍ ഇന്ത്യ ജഡ്ഡുവിനെയും (രവീന്ദ്ര ജഡേജ), ബിന്നിയേയും (സ്റ്റുവര്‍ട്ട് ബിന്നി) കളിപ്പിക്കാനുള്ള തിരക്കിലായിരുന്നു,’ ഇതായിരുന്നു ആരാധകന്റെ ട്വീറ്റ്.

എന്നാല്‍ ഇതിന് മറുപടിയുമായി ഇര്‍ഫാന്‍ പത്താന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആരാധകന്റെ സ്നേഹത്തിന് ഒരുപാട് നന്ദി എന്നും എന്നാല്‍ ആരെയും കുറ്റാരോപിതനാക്കേണ്ട എന്നായിരുന്നു ഇര്‍ഫാന്റെ മറുപടി.

ഇര്‍ഫാന്റെ ഈ മറുപടി സോഷ്യല്‍മീഡിയയില്‍ അതിവേഗം വൈരലായി മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ചൂടന്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്

You Might Also Like