മുംബൈ ടീം ആ കംഗാരുപ്പടയെ ഓര്‍മ്മിപ്പിക്കുന്നു, ഒരു സൂചി കുത്താന്‍ പോലും ഇടമില്ല!
സന്ദീപ് ദാസ്
സിമ്പിളായി പറഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സിനോട് മുട്ടിനില്‍ക്കാന്‍ സാധിക്കില്ല.
ഡി കോക്കിന്റെ വിക്കറ്റ് വീണപ്പോഴാണ് ഡെല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവരുന്നു എന്ന തോന്നലുണ്ടായത്. അപ്പോള്‍ വന്ന സൂര്യകുമാര്‍ യാദവ് ആദ്യ രണ്ടുപന്തുകളില്‍ നേടിയത് ഫോറും സിക്‌സുമാണ് ! ആദ്യ വിക്കറ്റിന്റെ ആവേശം ഒറ്റനിമിഷം കൊണ്ട് കെട്ടടങ്ങി.
സൂര്യയുടെ വിക്കറ്റ് നിര്‍ഭാഗ്യം കൊണ്ട് നഷ്ടമായപ്പോള്‍ പകരം ഇറങ്ങിയ ഇഷാന്‍ കിഷന്‍ അടിയോടടി!
മുങ്ങിമരിക്കാന്‍ പോകുന്നവന് കിട്ടിയ അവസാന കച്ചിത്തുരുമ്പായിരുന്നു രോഹിത് ശര്‍മ്മയുടെ ഔട്ട്. ക്യാപ്റ്റനെ റീപ്ലേസ് ചെയ്ത പൊള്ളാര്‍ഡ് വരവറിയിച്ചത് രണ്ട് ബൗണ്ടറികളിലൂടെ!
എഴുപതുകളിലെയും എണ്‍പതുകളിലെയും വെസ്റ്റ് ഇന്‍ഡീസിന്റെ കളി കണ്ടിട്ടില്ല. തൊണ്ണൂറുകളിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലെയും ഓസ്‌ട്രേലിയന്‍ ടീമിനെ കണ്ടിട്ടുണ്ട്.
ഈ മുംബൈ ടീം ആ കംഗാരുപ്പടയെ ഓര്‍മ്മിപ്പിക്കുന്നു. സമ്പൂര്‍ണ്ണ ആധിപത്യം. ഒരു സൂചി കുത്താന്‍ പോലും ഇടമില്ല.
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്